കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിൽ ആറ് പ്രോഗ്രാമുകൾക്ക് കൂടി യുജിസി അംഗീകാരം ലഭിച്ചു. ബിസിഎ, ബിഎ പോളിറ്റിക്കൽ സയൻസ്, ബിഎ സൈക്കോളജി, ബിഎ നാനോ ഒൻട്രപ്രനർഷിപ്പ്, എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ, എംഎ പോളിറ്റിക്കൽ സയൻസ് എന്നീ പ്രോഗ്രാമുകൾക്കാണ് യുജിസി അംഗീകാരം നൽകിയത്.
2023-24 അദ്ധ്യയാന വർഷത്തിൽ തന്നെ ആരംഭിക്കുമെന്ന് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. പിഎം മുബാറക്ക് പാഷ അറിയിച്ചു. ആറ് പ്രോഗ്രാമുകൾക്ക് കൂടി യുജിസി അംഗീകാരം ലഭിച്ചതോടെ സംസ്ഥാനത്ത് മറ്റ് സർവ്വകലാശാലകൾ നടത്തിവന്ന എല്ലാ പ്രോഗ്രാമുകളും എസ്എൻ ഓപ്പൺ സർവകലാശാലയിലും ആരംഭിച്ചിരിക്കുകയാണ്.
രാജ്യത്ത് ആദ്യമായാണ് ഒരു സർവ്വകലാശാലക്ക് നാനോ ഒൻട്രപ്രനർഷിപ്പിന് യുജിസി അംഗീകാരം നൽകിയത്. ഇത് സ്വന്തമായി സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള കഴിവും അറിവും കൊണ്ടുവരുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.