തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പേരയം സ്വദേശി ജയേഷ് നാഥ് (38) ആണ് മരിച്ചത്. തിരുവനന്തപുരം കോരാണിയിലാണ് അപകടം നടന്നത്.
ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ജയേഷ്. അമിത വേഗത്തിൽ വരികയായിരുന്ന മാരുതി കാർ ജയേഷ് സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചിടുകയായിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയി. യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.