അച്ഛന്റെ പാത പിന്തുടർന്ന് സംവിധാന രംഗത്തേക്ക് എത്തിയിരിക്കുകയാണ് കാത്തി ജീത്തു. സംവിധായകൻ ജീത്തു ജോസഫിന്റെ മകളാണ് കാത്തി. കാത്തി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ഫോർ ആലീസ് ജനുവരി അഞ്ചിന് റിലീസ് ചെയ്യും. യൂട്യൂബ് ചാനൽ വഴിയാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്.
ഷോർട്ട് മൂവി വിഭാഗത്തിൽപെട്ട ഫോർ ആലീസ് നിർമ്മിക്കുന്നത് ബെഡ്ടൈം സ്റ്റോറീസിന്റെ ബാനറിൽ ജീത്തു ജോസഫ് തന്നെയാണ്. എസ്തർ അനിൽ, അഞ്ജലി നായർ, അർഷദ് ബിൻ അൽത്താഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നവീൻ ചെമ്പൊടിയാണ്. സംഗീതം ഒരുക്കുന്നത് വിഷ്ണു ദാസും ചിത്രത്തിന്റെ വസ്ത്രാലങ്കാരം ചെയ്യുന്നത് ലിൻഡ ജീത്തുവുമാണ്.
View this post on Instagram
“>