കോഴിക്കോട്: നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ദേശീയപാത ഇടിഞ്ഞ്, ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് റോഡിലാണ് സംഭവം. മലാപ്പറമ്പ് ജംഗ്ഷനിൽ ഇന്ന് പുലർച്ചെ 3.45-ഓടെയായിരുന്നു അപകടം.
റോഡിൽ നിന്നും 15 അടി താഴ്ചയിലുള്ള സർവീസ് റോഡിലേക്കാണ് ലോറി മറിഞ്ഞത്. കണ്ണൂരിൽ നിന്നും ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ 20 മീറ്ററിൽ അധികം ഭാഗം ഇടിഞ്ഞു. സംഭവത്തിൽ ആലപ്പുഴ സ്വദേശി രാധാകൃഷ്ണൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.