വീട്ടിൽ സ്വാതന്ത്ര്യമില്ല, പഠിക്കാൻ അനുവദിക്കുന്നില്ലെന്ന് കത്ത്; വീട് വിട്ടിറങ്ങി മൂന്ന് വിദ്യാർത്ഥികൾ

Published by
Janam Web Desk

കൊച്ചി: വൈപ്പിൻ സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അച്ചു, ആദിഷ്, ആഷ്മിൻ എന്നിവരെയാണ് കാണാതായത്. കത്തെഴുതി വച്ച ശേഷമാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ കുട്ടികൾ സ്‌കൂളിലേക്ക് പോയത്. എന്നാൽ രക്ഷിതാക്കൾക്ക് 11 മണിയോടെയാണ് കത്ത് ലഭിക്കുന്നത്.

ഇവരിൽ അച്ചുവും ആദിഷും ഒരു കുടുംബത്തിലെ കുട്ടികളാണ്. ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ് ഇരുവരും.ആഷ്മിൻ ഇവരുടെ അയൽവാസിയാണ്. വീട്ടിൽ തങ്ങൾക്ക് സ്വാതന്ത്ര്യമില്ലെന്നും പഠിക്കാൻ അനുവദിക്കില്ലെന്നുമാണ് കത്തിൽ പരാമർശിച്ചിട്ടുള്ളത്.

സംഭവത്തിൽ ഞാറക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ കുട്ടികളുടെ കയ്യിൽ ഫോണില്ലാത്തതിനാൽ ഇവരെ കണ്ടെത്തുക പ്രയാസമാണെന്ന് പോലീസ് പറയുന്നു.

 

 

Share
Leave a Comment