തിരുവനന്തപുരം : മുഖ്യമന്ത്രിയോട് ആരാധന കുറച്ച് അധികമായുണ്ടെന്ന് പുകഴ്ത്തി പാട്ടിറക്കിയ സംവിധായകൻ നിശാന്ത് നിള . പാട്ടിറക്കിയത് മുഖ്യമന്ത്ര്യെ ട്രോളാനാണോയെന്ന് പലരും സംശയിച്ചിരുന്നു . എന്നാൽ പാട്ടിറക്കിയത് മുഖ്യമന്ത്രിയോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണെന്നാണ് നിശാന്ത് നിള പറയുന്നത്.
‘ ഇടത് ആശയത്തോട് ചേര്‍ന്ന് നില്ക്കുന്ന ആളാണ് ഞാന്‍. മുഖ്യമന്ത്രിയും ഇടതുപക്ഷത്താണ്. മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങളും മറ്റും ഉയര്‍ന്നപ്പോഴാണ് പാട്ടെഴുതാന്‍ തീരുമാനിച്ചത്. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് പാട്ട് . മുഖ്യമന്ത്രിയോട് ആരാധന കുറച്ച് അധികമായുണ്ട്. പാട്ടില്‍ പറയുന്നപോലെ എന്റെ മനസില്‍ മുഖ്യമന്ത്രി ഇങ്ങനെയൊക്കെയാണ്. അതാണ് അങ്ങനെ ചെയ്തത് ‘ നിശാന്ത് പറയുന്നു.
ഒരു ചെറിയ കലാകാരന്റെ കലാസൃഷ്ടിയാണ്. അതിനെ അങ്ങനെ കാണണം. പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പോ വിമര്‍ശനമോ നേരിട്ട് ഇതുവരെ വന്നിട്ടില്ല. എപ്പോഴും ഞാന്‍ പാര്‍ട്ടിയുടെ കൂടെയാണ്. പാട്ടിനെതിരെ നിരവധി പരിഹാസങ്ങള്‍ വന്നതോടെ ചെറിയൊരു ബുദ്ധിമുട്ട് തോന്നി . ഞാനിഷ്ടപ്പെടുന്ന ഒരാളെക്കുറിച്ച് അപവാദങ്ങള്‍ കേട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നി. അതിന് എനിക്കറിയാവുന്ന കലാവിഷ്കാരത്തിലൂടെ ഒരു ശ്രമം നടത്തി. ഞാന്‍ ഉദ്ദേശിച്ചത് നടന്നു. നിശാന്ത് പറയുന്നു.