പത്തനംതിട്ട: പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി (76) അന്തരിച്ചു. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ മൂലംനാൾ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോൽ ശങ്കരനാരായണൻ നമ്പൂതിരിയുടെയും മകളാണ്. മാവേലിക്കര ഗ്രാമത്തിൽ കൊട്ടാരത്തിൽ നന്ദകുമാർ വർമ്മയാണ് ഭർത്താവ്. മകൾ അംബിക വർമ്മ.
തമ്പുരാട്ടിയുടെ മരണത്തെ തുടർന്ന് പന്തളം ക്ഷേത്രം കീഴ് ആചാരപ്രകാരം 11 ദിവസം അടച്ചിടും. ശുദ്ധിക്രിയകൾക്ക് ശേഷം ഈ മാസം 12ന് ക്ഷേത്രം തുറന്നുകൊടുക്കും. ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര മുടക്കമില്ലാതെ നടക്കുമെന്നും രാജപ്രതിനിധി ഘോഷയാത്രയുടെ ഭാഗമാകില്ലെന്നും പന്തളം കൊട്ടാരം അറിയിച്ചു.