എറണാകുളം: ലഹരിമരുന്നുമായി യൂട്യൂബ് വ്ലോഗറായ യുവതി കൊച്ചിയിൽ പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് പോലീസ് പിടിയിലായത്. ഇവരിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
അതേസമയം, ആന്ധ്രയിൽ നിന്ന് വിൽപ്പനയ്ക്കെത്തിച്ച 80 കിലോ കഞ്ചാവുമായി തിരുവനന്തപുരത്ത് മൂന്ന് പേരെ പോലീസ് ഇന്ന് പിടികൂടിയിരുന്നു. രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിൽ നെയ്യാറ്റിൻകര എക്സൈസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. ആനാവൂരിന് സമീപത്ത് വച്ച് സംഘം സഞ്ചരിച്ചിരുന്ന കാർ എക്സൈസ് പിടികൂടുകയായിരുന്നു.