കോഴിക്കോട്: രാമനാട്ടുകരയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് 12 പേർക്ക് പരിക്ക്. ഇന്ന് രാവിലെയോടെ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ചായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ വയനാട്ടിലെ വെള്ളാരംക്കുന്നിലും കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.