30 വർഷമായി മൗനവ്രതം; അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ സീതാരാമമന്ത്രം ഉരുവിട്ട് വ്രതം അവസാനിപ്പിക്കും; ആരാണ് സരസ്വതി ദേവി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

30 വർഷമായി മൗനവ്രതം; അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ സീതാരാമമന്ത്രം ഉരുവിട്ട് വ്രതം അവസാനിപ്പിക്കും; ആരാണ് സരസ്വതി ദേവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 03:32 pm IST
Facebook
Twitter
WhatsAppTelegram

ജനുവരി 22 ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര ദിനമാണ്. രാജ്യമൊട്ടാകെയുളള ഭക്തർ പ്രാർത്ഥനയോടെ ആ സുദിനത്തിനായി കാത്തിരിക്കുകയാണ്. ഝാർഖണ്ഡിൽ നിന്നുള്ള സരസ്വതി ദേവിയും പ്രാണപ്രതിഷ്ഠ ദിനത്തിനായി കാത്തിരിക്കുകയാണ്. പക്ഷെ ആ അമ്മയുടെ കാത്തിരിപ്പിന് കുറച്ചേറെ ത്യാഗത്തിന്റെ കഥകൾ പറയാനുണ്ട്.

ആരാണ് സരസ്വതി ദേവി

ഝാർഖണ്ഡിലെ ധൻബാദിലെ കർമ്മതാന്ദിലാണ് സരസ്വതി ദേവി താമസിക്കുന്നത്. 85 കാരിയായ സരസ്വതി ദേവി, മൗനി മാതാ എന്നാണ് അറിയപ്പെടുന്നത്. 30 വർഷം മുൻപാണ് സരസ്വതി ദേവി രാമക്ഷേത്രത്തിനായി മൗനവ്രതം ആചരിച്ച് തുടങ്ങിയത്.

1992ൽ തർക്ക മന്ദിരത്തിന്റെ തകർച്ചയ്‌ക്ക് ശേഷമാണ് അമ്മ മൗനവ്രതം ആരംഭിച്ചതെന്ന് ഇളയ മകൻ ഹരിറാം അഗർവാൾ പറഞ്ഞു. ശ്രീരാമൻ ക്ഷേത്രത്തിൽ എത്തുന്നതുവരെ താൻ നിശബ്ദയായിരിക്കുമെന്ന് അമ്മ പ്രതിജ്ഞയെടുത്തതായി ഹരിറാം കൂട്ടിച്ചേർത്തു.

നാല് പെൺമക്കൾ ഉൾപ്പെടെ എട്ട് മക്കളാണ് സരസ്വതി ദേവിക്കുള്ളത്. 1986-ൽ ഭർത്താവിന്റെ മരണശേഷമാണ് അമ്മ ജീവിതം ശ്രീരാമനുവേണ്ടി സമർപ്പിച്ചത്. പിന്നീട് കൂടുതൽ സമയവും തീർത്ഥാടന കേന്ദ്രങ്ങളിലാണ് സമയം ചെലവഴിച്ചത്. ആശയവിനിമയത്തിനായി ആംഗ്യഭാഷയാണ് മൗനി മാതാ ഉപയോഗിക്കുന്നത്. സങ്കീർണ്ണമായ വാക്യങ്ങൾ എഴുതി നൽകും. ക്ഷേത്രത്തിന്റെ ഭൂമി പൂജ വരെ എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഒരു മണിക്കൂർ വ്രതത്തിൽ നിന്ന് ഇടവേളയെടുവരെത്തിരുന്നു. ഭൂമി പൂജ ദിവസം മുതൽ സരസ്വതി ദേവി പൂർണ്ണമായും നിശബ്ദയായി.

രാംലല്ലയുടെ ക്ഷേത്രത്തിൽ വെച്ച് സീതാരാമമന്ത്രം
ഉരുവിട്ടു കൊണ്ടായിരിക്കും സരസ്വതി മുപ്പത് വർഷത്തെ വ്രതം അവസാനിപ്പിക്കുക. പ്രാണ പ്രതിഷ്ഠയ്‌ക്ക് യാത്ര തിരിച്ചു. കോൾ ഇന്ത്യയുടെ ഉപസ്ഥാപനമായ ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡിലെ ഉദ്യോഗസ്ഥനായ മകൻ നന്ദ്‌ലാൽ അഗർവാളിനോടൊപ്പമാണ് സരസ്വതി ദേവി ഇപ്പോൾ താമസിക്കുന്നത്.

 

Tags: AYODYASwaraswathi deviAyodya2024
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies