തിരുവനന്തപുരം: ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതിയുടെ 2024 വർഷത്തെ അംഗത്വ വിതരണം ശ്രീമതി ജെ. മഹാലക്ഷ്മി മേനോൻ IA & AS അംഗത്വമെടുത്ത് ഉദ്ഘാടനം ചെയ്തു.
സ്ഥാനീയസമിതി പ്രസിഡന്റ് എം. വിനോദ് കുമാർ, സെക്രട്ടറി രഞ്ജിത്ത്കുമാർ.വി എന്നിവർ പങ്കെടുത്തു.
വെള്ളായണി അഗ്രികൾച്ചർ കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശ്രീമതി ജെ മഹാലക്ഷ്മി മേനോൻ IA&AS 1985 ബാച്ച് സിവിൽ സർവീസ് ഓഫീസർ ആണ് . അവർ മുപ്പതിൽ അധികം വർഷങ്ങൾ സേവനമനുഷ്ഠിച്ചു
കേരളത്തിൽ എ ജി ആയും ദേശീയതലത്തിൽ ഡെപ്യൂട്ടി സി ഐ ജി ആയും പ്രവർത്തിച്ചു. അതോടൊപ്പം എക്സ്റ്റേണൽ ഓഡിറ്റർ ജനറൽയുണൈറ്റഡ് നേഷൻസ് ഏജൻസിസ് ജനീവ,സ്വിറ്റ്സർലാൻഡ് ആയും പ്രവർത്തിച്ചു. തിരുവനന്തപുരം സ്വദേശിനിയായ ജെ. മഹാലക്ഷ്മി മേനോൻ ഇപ്പോൾ അധിക സമയവും കുടുംബത്തോടൊപ്പം സ്വിറ്റ്സർലൻഡിലാണ്