വിക്രം സിനിമയിൽ അഭിനയിച്ചപ്പോൾ പ്രതിഫലം വാങ്ങിയിട്ടില്ല; ഞങ്ങൾക്ക് യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം മാത്രം മതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വിക്രം സിനിമയിൽ അഭിനയിച്ചപ്പോൾ പ്രതിഫലം വാങ്ങിയിട്ടില്ല; ഞങ്ങൾക്ക് യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം മാത്രം മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 05:48 pm IST
FacebookTwitterWhatsAppTelegram

രാജ്യമെമ്പാടും ആരാധകരുള്ള ഒരു യൂട്യൂബ് ചാനലാണ് ‘വില്ലേജ് കുക്കിംഗ് ചാനൽ’. തമിഴ്നാട് സ്വദേശികളായ ആറ് പാചകക്കാരാണ് ഈ ചാനൽ നടത്തുന്നത്. അവതരണ രീതിയിലെ വ്യത്യസ്തത കൊണ്ടുതന്നെയാണ് ഇവർ എപ്പോഴും ശ്രദ്ധനേടുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലും സംഘം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ആ സിനിമയിൽ അഭിനയിക്കാനായി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംഘം. ചെന്നൈയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് ചാനലിലെ അംഗമായ വി അയ്യനാർ ഇക്കാര്യം വെളിപ്പെടുത്തിയത്.

#Watch | “விக்ரம் படத்துல நடிச்சதுக்கு ஒரு ரூபாய் கூட வாங்கல..”#SunNews | #VillageCookingChannel | #TNGIM2024 pic.twitter.com/Vvgz9nDKV5

— Sun News (@sunnewstamil) January 8, 2024

‘ ഞങ്ങളുടെ ചാനൽ ജനങ്ങൾ ഏറ്റെടുത്തപ്പോൾ തന്നെ തീരുമാനിച്ച കാര്യമാണ് പരസ്യങ്ങൾക്കും മറ്റുമായി ഒരു രൂപപോലും പ്രതിഫലം വാങ്ങിക്കില്ലെന്ന്. ഇക്കാര്യങ്ങളെല്ലാം ഞങ്ങൾ ഇപ്പോഴും പിന്തുടരുന്നുണ്ട്. പണത്തിനോട് താൽപര്യം കാണിച്ച് ഞങ്ങൾ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. വിക്രം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴും ഞങ്ങൾ പ്രതിഫലം വാങ്ങിയിരുന്നില്ല. നിരവധി പരസ്യ ചിത്രങ്ങളിലേയ്‌ക്ക് ഞങ്ങൾക്ക് അവസരം ലഭിച്ചിരുന്നു. ഇതിൽ ഒരു ചോക്ലേറ്റിന്റെ പരസ്യത്തിൽ അഭിനയിക്കാനായി ഞങ്ങൾക്ക് നാല് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അത് ഞങ്ങൾ വേണ്ടെന്ന് വെക്കുകയായിരുന്നു.

10 സെക്കൻഡ് പരസ്യത്തിലാണ് അഭിനയിക്കാൻ അവസരം ലഭിച്ചത്. ഞങ്ങളെ സ്നേഹിക്കുന്ന ജനങ്ങളും ആ പരസ്യം കാണണം എന്ന് ആഗ്രഹിച്ച് തന്നെയാണ് പരസ്യകമ്പനി ഞങ്ങളെ സമീപിച്ചത്. എന്നാൽ അത്തരം പരസ്യങ്ങളിൽ അഭിനയിച്ച് ഈ സാധനം നിങ്ങൾ വാങ്ങിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കാൻ ഞങ്ങൾക്ക് മനസ് വരാറില്ല. ഞങ്ങൾക്ക് യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം മാത്രം മതി’. എന്നായിരുന്നു വി അയ്യനാറിന്റെ വാക്കുകൾ.

 

 

Tags: youtubeSUBVILLAGE COOKING CHANEL
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies