മലപ്പുറം: വേങ്ങരയിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിൽ തീപിടിത്തം. പുലർച്ചെ 6.30- ഓടെയായിരുന്നു വേങ്ങര പുത്തൻപറമ്പിൽ തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കുന്ന മൂന്നു നില കെട്ടിടത്തിന്റെ അടി ഭാഗം തീപിടിത്തത്തിൽ കത്തി നശിച്ചു.
കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസിക്കുന്ന തൊഴിലാളികൾ പുക ഉയരുന്നതു കണ്ട് നോക്കിയപ്പോഴാണ് തീപിടിച്ചത് അറിഞ്ഞത്. ഇവർ താഴെ ഇറങ്ങിയതിനാൽ ആളപായം ഒഴിവായി. തുടർന്ന് അഗ്നിശമനസേനയെ വിവരം അറിയിക്കുകയും ഇവർ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.