പാപങ്ങൾ പോക്കുന്ന അമ്പലപ്പുഴ പന്ത്രണ്ട് കളഭം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാപങ്ങൾ പോക്കുന്ന അമ്പലപ്പുഴ പന്ത്രണ്ട് കളഭം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 11:22 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ അതിപ്രശ്സതമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രത്തിലെ പ്ര​ധാന അനുഷ്ഠാനങ്ങളിൽ ഒന്നാണ് പന്ത്രണ്ടു കളഭം. മകരം ഒന്നു മുതൽ പന്ത്രണ്ടുവരെയാണ് കളഭമഹോത്സവവും നടക്കുന്നത്. ചെമ്പകശ്ശേരി രാജാവാണ് അനുഷ്ഠാനത്തിന് തുടക്കം കുറിച്ചത്. മകരച്ചൂടിൽ കളഭച്ചാർത്തണിഞ്ഞ ഭഗവാനെ കാണുന്നത് കണ്ണിനും മനസിനും കുളിർമ പകരും. ചന്ദനമരച്ചെടുത്ത് പച്ച കർപ്പൂരവും ഗോരോചനവും കുങ്കുമപ്പൂവും ചേർത്താണ് കളഭകൂട്ട് തയ്യാറാക്കുന്നത്. കളഭം ദേവന് അഭിഷേകം ചെയ്ത് നിവേദ്യം സമർപ്പിച്ച ശേഷം അഭിഷേകം ചെയ്ത കളഭം ഭക്തർക്ക് വിതരണം ചെയ്യും.

കളഭ ദർശനം കണ്ട് തൊഴാനായി ദിവസേന നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. കളഭ ദർശനം തൊഴുന്ന ഭക്തർ രാത്രിയിലെ വിളക്കെഴുന്നള്ളിപ്പും കാണണമെന്നാണ് വിശ്വസം. കളഭാഭിഷേകവും വിളക്കെഴുന്നെള്ളിപ്പും കണ്ടുതൊഴുന്നവർക്ക് മുറജപവും ലക്ഷദീപവും തൊഴുന്നതിന്റെ പുണ്യം ലഭിക്കുമെന്നാണ് ഭക്തമതം. സ്ത്രീകൾ മംഗല്യഭാഗ്യത്തിനും വിവാഹം കഴിഞ്ഞവർ ദീർഘമാം​ഗല്യത്തിനും പന്ത്രണ്ട് കളഭ ദിവസം ക്ഷേത്രദർശനം നടത്തുന്നത് വഴിയൊരുക്കുമെന്നാണ് വിശ്വാസം. സന്ധ്യക്ക് നടക്കുന്ന വിളക്കെഴുന്നെള്ളിപ്പ് കാണാൻ വിവിധദേശങ്ങളിൽ നിന്നുമാണ് ഭക്തരെത്തുന്നത്.

അമ്പലപ്പുഴ ക്ഷേത്രത്തിന് പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രവുമായി ഒരു ബന്ധമുണ്ട്. 1789-ൽ ടിപ്പു സുൽത്താന്റെ ആക്രമണത്തെ ഭയന്ന് ഗുരുവായൂരിലെ ശ്രീകൃഷ്ണ വിഗ്രഹം സുരക്ഷിതമായി സൂക്ഷിക്കാൻ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിച്ചിരുന്നു. ഇവിടെയായിരുന്നു പിന്നീട് കുറച്ചു നാൾ പൂജകൾ നടന്നിരുന്നത്. ഇതിന് പിന്നാലെ ക്ഷേത്രം തെക്കൻ ​ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത്.

ദേവചൈതന്യം വർദ്ധിക്കുന്നതിനു വേണ്ടിയാണ് എല്ലാ വർഷവും പന്ത്രണ്ടു കളഭം നടക്കുന്നത്. വേലകളിയുയും പള്ളിപ്പാനയും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ഉത്ഭവിച്ചത്. പന്ത്രണ്ടു കളഭം പന്ത്രണ്ടാവർത്തിയാകുമ്പോഴാണ് ഒരു പള്ളിപ്പാന നടക്കുന്നത്. ദേവനുണ്ടാകുന്ന ശക്തിക്ഷയത്തിനു പരിഹാരമായാണ് പള്ളിപ്പാന നടത്തുന്നത്. പന്ത്രണ്ടു പള്ളിപ്പാന നടന്നു കഴിഞ്ഞാൽ വിജയബലി നടത്തണം. ദേവപ്രീതിക്കുവേണ്ടി നടത്തുന്ന ഈ കർമ്മം മൂന്നു തലമുറയിൽപ്പെട്ട ഒരാൾക്കു മാത്രമേ ദർശിക്കാൻ കഴിയുവുള്ളു എന്നതാണ് ഇതിന്റെ പ്രത്യേകത.

പന്ത്രണ്ട് കളഭവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ചെമ്പകശ്ശേരി രാജ്യത്തുണ്ടായ അനിഷ്ടങ്ങൾ പലതും നാടുവാഴുന്ന രാജാവിന്റെ ധർമലോപമാണെന്നും അതിനുള്ള പരിഹാരമായാണ് പന്ത്രണ്ടു കളഭം തുടങ്ങിയതെന്നും എന്നാൽ രാജാവിനു ലഭിച്ച സ്വപ്ന ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് കളഭാഭിഷേകം തുടങ്ങിയതെന്നും ഐതിഹ്യങ്ങളുണ്ട്. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്‍ഞാതാവ് കുഞ്ചൻ നമ്പ്യരുടെ ജന്മദേശമെന്ന നിലയിലും ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായിരുന്ന കുഞ്ചൻ നമ്പ്യാർ. ക്ഷേത്രത്തിൽ നടന്ന ചാക്യാർകൂത്തിനിടെ നമ്പ്യാർ ഉറങ്ങുന്നതും പിന്നീട് ഓട്ടൻതുള്ളലുമായി എത്തുന്നുതും അടക്കം ഐതീഹ്യങ്ങളുടെ നാടുകൂടിയാണ് അമ്പലപ്പുഴ.

ചെമ്പകശ്ശേരി പൂരാടം തിരുനാൾ ദേവനാരായണൻ തമ്പുരാനാണ് ക്ഷേത്രം പണികഴിപ്പിച്ചത്. കരിങ്കുളം ക്ഷേത്രത്തിൽ നിന്ന് അമ്പലപ്പുഴയിലേക്ക് വിഗ്രഹം എത്തിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ആന്ന് ആഘോഷപൂർവം വി​ഗ്രഹം വഞ്ചിയിലെത്തിച്ചതിന്റെ ഓർമ്മ പുതുക്കാനാണ് ചമ്പക്കുളം വള്ളംകളി നടത്തുന്നത്. എല്ലാ വർഷവും മലയാളമാസം മിഥുനത്തിലെ മൂലം നാളിലാണ് ജലോത്സവം നടത്തുന്നത്. അമ്പലപ്പുഴ ക്ഷേത്രത്തിലെ മറ്റൊരു വിശേഷം നിവേദ്യമാണ് അമ്പലപ്പുഴ പായസമാണ്. പാൽപായസം കഴിക്കാൻ ദേവൻ ദിവസവും തിടപ്പള്ളിയിൽ എത്തുമെന്നാണ് വിശ്വാസം.

-അശ്വിൻ ഇലന്തൂർ

Tags: panthrandu kalabhamAmbalappuzha sree krishna Temple
ShareTweetSendShare

More News from this section

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies