കൊച്ചി: എറണാകുളം കളമശ്ശേരിയിൽ പത്ത് പേർക്ക് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പാതിരാക്കോഴി ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും എതിരെ കേസെടുത്ത് പോലീസ്. കളമശ്ശേരി പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച പത്തോളം പേർക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
വയറുവേദനയും ഛർദ്ദിയും ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ചികിത്സ തേടുകയായിരുന്നു. ഇന്നലെ രാത്രി ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ആരോഗ്യവകുപ്പ് സംഭവത്തിൽ നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.