പിഎഫ്ഐ നിരോധിച്ചതോടെ വരുമാനം നിലച്ചത് നാടുവിടാൻ കാരണമായി; പുറത്തേറ്റ മുറിവും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും സവാദിനെ ചതിച്ചു; എൻഐഎ കുടുക്കിയത് ഇങ്ങനെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎഫ്ഐ നിരോധിച്ചതോടെ വരുമാനം നിലച്ചത് നാടുവിടാൻ കാരണമായി; പുറത്തേറ്റ മുറിവും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും സവാദിനെ ചതിച്ചു; എൻഐഎ കുടുക്കിയത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 09:41 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ലോകം മുഴുവൻ തിരഞ്ഞിരുന്ന ഒന്നാം പ്രതി സവാദിനെ പിടികൂടുന്ന കാര്യത്തിൽ അന്വേഷണ ഏജൻസികൾ പോലും കൈവിട്ട നേരത്താണ് എൻഐഎ അപ്രതീക്ഷിത വഴിത്തിരിവ് സൃഷ്ടിച്ചത്. ലോകം മുഴുവൻ തിരഞ്ഞ പ്രതി, കണ്ണുവെട്ടിച്ച് ഭാര്യക്കും മക്കൾക്കുമൊപ്പം കണ്ണൂരിലെ മട്ടന്നൂരിൽ ഒളിവുജീവിതത്തിലായിരുന്നു. സവാദിനെ പിടികൂടാനായി രണ്ടാമത്തെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും പുറത്തേറ്റ മുറിവുമായിരുന്നു എൻഐഎയ്‌ക്ക് തുണയായത്. ‌

കണ്ണൂരിൽ ഷാജഹാനായാണ് ജീവിച്ചിരുന്നതെങ്കിലും ഒൻപത് മാസം മുൻപ് ജനിച്ച കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പേര് മാറ്റിയിരുന്നില്ല. ഏതൊരു കുറ്റവാളിയും എന്തെങ്കിലും അവശേഷിപ്പിക്കുമെന്ന് പറയുന്നത് പോലെ ആയിരുന്നു ഇതും. ആധാർ കാർഡ്, തിരച്ചറിയൽ കാർഡ് എന്നിവയിലും സവാദ് എന്ന് തന്നെയായിരുന്നു. ഇവ എൻഐഎ സംഘം വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെ സവാദ് താമസിക്കുന്ന വീടിനെ കുറിച്ച് വിവരങ്ങൾ പങ്കുവെച്ചിരുന്നെങ്കിലും ഷാജഹാൻ എന്ന പേര് അന്വേഷണസംഘത്തെ കുഴപ്പിച്ചു. തുടർന്ന് ന​ഗരസഭയിലെ ജനന സർട്ടിഫിക്കറ്റ് പരിശോധിച്ചാണ് വീട്ടുവിലാസത്തിലുള്ളത് സവാദ് തന്നെയാണെന്ന് എൻഐഎ സ്ഥിരീകരിച്ചത്.

തുടർന്ന് ഇന്നലെ പുലർച്ചെയാണ് സംഘം സവാദിനെ തേടി വീട്ടിലെത്തുന്നത്. സവാദിന്റെ ഭാര്യയാണ് വാതിൽ തുറന്നത്. ഭർത്താവിനെ വിളിക്കാൻ പറഞ്ഞപ്പോൾ സവാദ് എത്തി. പേര് ചോദിച്ചപ്പോൾ ഷാജഹാൻ എന്നാണ് പറഞ്ഞത്. ജോസഫിന്റെ കൈ വെട്ടിയപ്പോൾ കൂടെയുണ്ടായിരുന്നവരുടെ കൈയിലുണ്ടായിരുന്ന ആയുധം അറിയാതെ കൊണ്ട് സവാദിന്റെ പുറത്ത് പരിക്കേറ്റിരുന്നു. ഇത് തുന്നിക്കെട്ടിയതിന്റെ പാടുണ്ടെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് അറിയാമായിരുന്നു. ഷർച്ച് മാറ്റി, മുതുകിലെ പാട് എങ്ങനെയാണ് ഉണ്ടായതെന്ന് ഉദ്യോ​ഗസ്ഥർ ആരാഞ്ഞു. മുള്ള് കൊണ്ടതാണെന്നായിരുന്നു ഞൊടിയിടയിലെ മറുപടി. ചോദ്യം ചെയ്യൽ ശക്തമാക്കിയതോടെ നിവൃത്തിയില്ലാതെ ഷാജഹാൻ അല്ലെന്നും താൻ സവാദാണെന്നും സമ്മതിച്ചു.

കാസർകോട് സ്വദേശിയാണ് ഇയാളുടെ ഭാര്യയെന്നും ഇക്കാര്യങ്ങൾ അറിയാതെയാണ് വിാവഹം ചെയ്തതെന്നുമാണ് ഭാര്യ നൽകുന്ന വിശദീകരണം. ഭാര്യപിതാവ് എസ്ഡിപിഐ പ്രവർത്തകനാണെന്ന് നാട്ടുകാർ പറയുന്നു. ഒന്നര വർഷം മുൻപാണ് ബേരത്തെ വാടക വീട്ടിലെത്തുന്നത്. ഈ സമയം ഭാര്യ ​ഗർഭിണിയായിരുന്നു. ഷാജഹാൻ എന്നാണ് സ്വയം പരിചയപ്പെടുത്തിയതെന്നും അയൽക്കാരി ഓർമ്മിക്കുന്നു. 5,000 രൂപ വാടകയ്‌ക്കാണ് സവാദും കുടുംബവും താമസിച്ചിരുന്നത്. സമീപ പ്രദേശങ്ങളിൽ പ്രതിദിനം 1,200 രൂപ കൂലിയിൽ മരപ്പണി ചെയ്താണ് ജീവിച്ചിരുന്നതെന്നും നാട്ടുകാർ പറഞ്ഞു. പിഎഫ്ഐ നിരോധിച്ചതിന് പിന്നാലെ സവാദിന്റഎ വരുമാനം നിലച്ചെന്നും തൊഴിൽ തേടി കണ്ണൂരിലെത്തിയതായി എൻഐഎയ്‌ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.

Tags: NIASavad
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies