വിരാട് കോലിയെ ക്രിക്കറ്റിലെ ഗോട്ട് ( ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന് വിളിച്ച് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ നസാരിയോ. യുട്യൂബറും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകൻ എന്ന നിലയിൽ പ്രശസ്തനുമായ ഐഷോ സ്പീഡുമായി സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.വിരാട് കോലിയെ അറിയുമോ എന്ന് അദ്ദേഹത്തിന്റെ ചിത്രം കാട്ടി ചോദിച്ചപ്പോഴായിരുന്നു ലോകകപ്പ് ജേതാവിന്റെ മറുപടി.
‘എനിക്ക് നിങ്ങളോട് ഒരു ചോദ്യമുണ്ട്. നിങ്ങൾക്ക് വിരാട് കോലിയെ അറിയാമോ?
‘ആരാണ്”.., 1998 ലോകകപ്പിലെ ഗോൾഡൻ ബോൾ ജോതാവിന്റ ചോദ്യം കേട്ട് സ്പീഡും ഒന്ന് അസ്വസ്ഥനായി. പിന്നാലെ മുൻ ഇന്ത്യൻ നായകന്റെ ചിത്രം കാണിച്ചുകൊടുത്തു.ഇദ്ദേമൊരു ക്രിക്കറ്ററാണ്. വിരാട് കോലി, മികച്ച താരം. ബാബർ അസമിനെക്കാളും മികച്ചവൻ. എനിക്ക് ഇദ്ദേഹത്തിന്റെ ചിത്രം താങ്കളെ കാണിക്കണമെന്നുണ്ടായിരുന്നു.
താൻ കോലിയെ കണ്ടിട്ടുണ്ടെന്നും തനിക്ക് അദ്ദേഹത്തെ അറിയാമെന്നും മറുപടി പറഞ്ഞ റൊണാൾഡോ സ്പീഡിന്റെ തുടർ ചോദ്യങ്ങൾക്കും രസകരമായി മറുപടി പറഞ്ഞു.അമേരിക്കൻ യുട്യൂബർ റെണാൾഡോയോട് താങ്കൾ ക്രിസ്റ്റ്യാനോയുടെ പിതാവ് ആണോയെന്നും ചോദിച്ചു. ഇതിനും രസകരമായ മറുപടിയാണ് താരം നൽകിയത്.
Speed – Do you know Virat Kohli, he is the GOAT of cricket?!
Ronaldo Nazario- Yeah definitely. pic.twitter.com/MbFYNCoRGf
— Mufaddal Vohra (@mufaddal_vohra) January 10, 2024
“>