ചെങ്കടൽ വഴിയുള്ള കപ്പലുകളെ വിടാതെ ഹൂതി വിമതർ; മുന്നറിയിപ്പ് അവഗണിച്ചതോടെ യെമനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണവുമായി അമേരിക്കയും ബ്രിട്ടണും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചെങ്കടൽ വഴിയുള്ള കപ്പലുകളെ വിടാതെ ഹൂതി വിമതർ; മുന്നറിയിപ്പ് അവഗണിച്ചതോടെ യെമനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണവുമായി അമേരിക്കയും ബ്രിട്ടണും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 08:53 am IST
FacebookTwitterWhatsAppTelegram

യെമനിൽ ഹൂതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾക്ക് നേരെ ആക്രമണം ആരംഭിച്ച് അമേരിക്കയും ബ്രിട്ടണും. ചെങ്കടൽ വഴിയുള്ള കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ അമേരിക്ക ഉൾപ്പെടെ 12ഓളം രാജ്യങ്ങൾ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് മറികടന്നും ഹൂതി വിമതർ ആക്രമണം തുടരുകയായിരുന്നു. 12ഓളം സ്ഥലങ്ങൾ ലക്ഷ്യമിട്ടതായും, ഹൂതികളുടെ സൈനികശേഷി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്നും യുഎസ് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തങ്ങളുടെ പങ്കാളികളേയും ഉദ്യോഗസ്ഥരേയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങൾ ഒരു രീതിയിലും വച്ചുപൊറുപ്പിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ഹൂതികളെ അനുവദിക്കില്ലെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. കപ്പലുകളെ ആക്രമിച്ചു കൊണ്ട് ഹൂതികൾ ഒരു പോരാട്ടത്തിന് തുടക്കമിട്ടുവെന്നും, അതിന് കനത്ത പ്രഹരമേൽപ്പിച്ചു കൊണ്ട് തങ്ങളും ശക്തമായി തിരിച്ചടിച്ചിരിക്കുകയാണെന്ന് ബ്രിട്ടണും അറിയിച്ചിട്ടുണ്ട്.

യെമന്റെ തലസ്ഥാനമായ സനയിലും സാദ, ദമർ എന്നീ നഗരങ്ങളിലും ആക്രമണം നടന്നതായി ഹൂതി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയും ഇസ്രായേലും ബ്രിട്ടണും ചേർന്ന് നടത്തിയ ആക്രമണമാണെന്നാണ് ഹൂതി ഉദ്യോഗസ്ഥർ ആരോപിച്ചത്. സന വിമാനത്താവളത്തോട് ചേർന്നുള്ള സൈനിക താവളത്തിലും തായ്സ് വിമാനത്താവളത്തോട് ചേർന്നുള്ള സൈനിക കേന്ദ്രത്തിലും ഹൊദൈദയിലെ ഹൂതി നാവിക താവളത്തിലും ഹജ്ജ ഗവർണറേറ്റിലെ സൈനിക കേന്ദ്രങ്ങളിലും പരിശോധനയും നടന്നിട്ടുണ്ട്.

ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഹൂതികൾ ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം ആരംഭിച്ചത്. എന്നാൽ കപ്പലുകൾക്ക് നേരെ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര സംഘടനകളും അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. യൂറോപ്പിനും ഏഷ്യയ്‌ക്കും ഇടയിലുള്ള പ്രധാന പാതയായ ഇവിടെയാണ് ഷിപ്പിംഗ് ട്രാഫിക്കിന്റെ 15 ശതമാനവും വരുന്നത്. നവംബർ മുതൽ 27 കപ്പലുകളാണ് ഹൂതി വിമതർ ആക്രമിച്ചത്.

Tags: UKamericaYemenFEATURED2Red Seahouthi
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies