വനവാസികളെ സംരംഭകരാക്കി ഹിറ്റായി മാറിയ 'പിഎം ജൻമൻ' വ്യാപിപ്പിക്കുന്നു; വന വിഭവങ്ങളുടെ വിപണനത്തിനായി 500 'വൻധൻ വികാസ് കേന്ദ്രങ്ങൾ' തുടങ്ങാൻ കേന്ദ്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനവാസികളെ സംരംഭകരാക്കി ഹിറ്റായി മാറിയ ‘പിഎം ജൻമൻ’ വ്യാപിപ്പിക്കുന്നു; വന വിഭവങ്ങളുടെ വിപണനത്തിനായി 500 ‘വൻധൻ വികാസ് കേന്ദ്രങ്ങൾ’ തുടങ്ങാൻ കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 09:18 am IST
Facebook
Twitter
WhatsAppTelegram

വന വിഭവങ്ങൾ ശേഖരിച്ച്, സംസ്കരിച്ച് വിപണനം ചെയ്യാൻ വനവാസി വിഭാ​ഗങ്ങൾക്കായി വിഭാവനം ചെയ്ത വൻധൻ വികാസ് കേന്ദ്രങ്ങൾ വ്യാപിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തെ 100 ജില്ലകളിലായി 500 കേന്ദ്രങ്ങൾ തുടങ്ങാനാണ് തീരുമാനം. പ്രത്യേക ദുർബല വനവാസി ​ഗോത്ര വിഭാ​ഗത്തിന്റെ ഉന്നമനത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പിഎം ജൻമൻ (പ്രധാൻ മന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ) പദ്ധതിയുടെ ഭാ​ഗമായാണ് വൻധൻ വികാസ് കേന്ദ്രങ്ങൾ തുടങ്ങുക. മൂന്ന് വർഷത്തിനുള്ളിൽ ദുർബല വനവാസി വിഭാ​ഗത്തെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടത്തിൽ, കേരളത്തിൽ 15 കേന്ദ്രങ്ങൾ തുടങ്ങും. വയനാട്, അട്ടപ്പാടി, പറമ്പിക്കുളം, നിലമ്പൂർ വനവാസി മേഖലകളിലാകും വൻധൻ വികാസ് കേന്ദ്രങ്ങൾ. കേരളത്തിലെ കൊറ​ഗ, കാട്ടുനായ്‌ക്കർ, ചോലനായ്‌ക്കർ, കുറുമ്പർ, കാടർ എന്നീ വനവാസി വിഭാ​ഗങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഓരോ വൻധൻ വികാസ് കേന്ദ്രങ്ങളിലും 15 ലക്ഷം രൂപയാണ് കേന്ദ്ര വനവാസി ക്ഷേമ മന്ത്രാലയം നിക്ഷേപിക്കുക. ‌ട്രൈഫെഡ് മുഖേന ഈ തുക സംസ്ഥാന വനം വകുപ്പുകൾക്ക് കൈമാറും. വനം വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിക്കാണ് കേരളത്തിൽ ന‌ടത്തിപ്പ് ചുമതല.

വൻധൻ വികസ് കേന്ദ്രം തു‌ടങ്ങാനുള്ള കെട്ടിടം, മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ, പരിശീലനം തുടങ്ങിയവയ്‌ക്കായി ഈ തുക വിനിയോ​ഗിക്കാം. 44 കേന്ദ്രങ്ങൾ നിലവിൽ കേന്ദ്രത്തിന്റെ സഹായത്തോ‌ടെ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ദുർബല വനവാസി മേഖലയിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നീക്കം.

വൻധൻ പദ്ധതി വനവാസികൾക്ക് ഉപജീവനമാർഗം എന്നതിന് പുറമേ അവരെ സംരംഭകരാക്കി മാറ്റുന്നതിനും വഴിയൊരുക്കി. വനവാസികൾ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുകയും ചെറുകിട വനവിഭവങ്ങൾ ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്നു. വരുമാനം വർദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി വിവിധ തരത്തിലുള്ള പരിശീലനവും നടത്തുന്നുണ്ട്. ഗോത്രവർഗ ജ്ഞാനത്തെ പ്രായോഗിക സാമ്പത്തിക പ്രവർത്തനമാക്കി മാറ്റുന്നതിന് പദ്ധതി സഹായിക്കുന്നു.

Tags: pm modiVan Dhan Viakas KendrasPM Janman
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies