ലാൻഡ് പോർട്ടുകളിലെ വ്യാപാരത്തിൽ കുതിച്ച് കയറി ഇന്ത്യ; 2023ൽ നടന്നത് 76,000 കോടിയുടെ വ്യാപാരം; രാജ്യത്ത് പ്രവർത്തിക്കുന്നത് 11 കര തുറമുഖങ്ങൾ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലാൻഡ് പോർട്ടുകളിലെ വ്യാപാരത്തിൽ കുതിച്ച് കയറി ഇന്ത്യ; 2023ൽ നടന്നത് 76,000 കോടിയുടെ വ്യാപാരം; രാജ്യത്ത് പ്രവർത്തിക്കുന്നത് 11 കര തുറമുഖങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 11:13 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2023ൽ രാജ്യത്തെ ലാൻഡ് പോർട്ടുകളിലൂടെ (കര തുറമുഖം)നടന്നത് 76,000 കോടി രൂപയുടെ വ്യാപാരം.ഭാരതവുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ അതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന ലാന്റ് പോർട്ടുകൾ കഴിഞ്ഞ വർഷം ഏകദേശം 24 ലക്ഷം യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കായതായി ലാന്റ് പോർട്ട് അതോറിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാജ്യത്ത് നിലവിൽ 11 ലാൻഡ് പോർട്ടുകളാണ് പ്രവർത്തിക്കുന്നത്. അട്ടാരി, അഗർത്തല, ദൗകി, പെട്രാപോൾ, റക്‌സൗൾ, റുപൈദിഹ, ജോഗ്ബാനി, മോറെ, സുതാർകണ്ടി, ശ്രീമന്തപൂർ, ദേരാ ബാബ നാനാക്കിലെ പിടിബി എന്നിവയാണ് ഇത്. ഇതിൽ ഏഴെണ്ണത്തിലൂടെയാണ് കൂടുതൽ വ്യാപാരവും നടന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സീ പോർട്ടുകൾക്ക് സമാനമായി കര അതിർത്തി വഴിയുള്ള വ്യാപാരവും ഗതാഗതവും പ്രോത്സാഹിപ്പിക്കുകയാണ് ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ( എൽപിഎഐ) യുടെ പ്രവർത്തന ലക്ഷ്യം. അട്ടാരി, അഗർത്തല, പെട്രാപോൾ, റക്സോൾ, ജോഗ്ബാനി, സുതാർകണ്ടി, ശ്രീമന്തപൂർ എന്നിവയിലൂടെയാണ് പ്രധാന വ്യാപാരം നടന്നതെന്ന് എൽപിഎഐയിലെ ഒരു ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

2022-2023ൽ റക്സോൾ, പെട്രാപോൾ ലാൻഡ് പോർട്ടുകളിൽ നിന്ന് യഥാക്രമം 33,882.2 കോടി രൂപയുടെയും 30,378 കോടി രൂപയുടെയും വ്യാപാരമാണ് നടന്നത്. ജോഗ്ബാനിയിൽ നിന്ന് 8,747 കോടി രൂപ, അട്ടാരിയിൽ നിന്ന് 2,257.2 കോടി രൂപ, അഗർത്തിയിൽ നിന്ന് 471.8 കോടി രൂപയുടെ ചരക്കു കൈമാറ്റവും നടന്നു.

അട്ടാരി, അഗർത്തല, പെട്രാപോൾ, സുതാർകണ്ടി, ശ്രീമന്തപൂർ, ദേരാ ബാബ നാനാക്ക് എന്നീ ലാൻഡ് പോർട്ടുകൾ യാത്രക്കാരുടെ എണ്ണത്തിൽ മുന്നിലെത്തി. ബോർഡർ മാനേജ്മെന്റ് വകുപ്പിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും കീഴിലാണ് ലാൻഡ് പോർട്ട് അതോറിറ്റി പ്രവർത്തിക്കുന്നത്. 2012-ൽ രണ്ട് കര തുറമുഖങ്ങൾ മാത്രമായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. നിലവിൽ ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്താൻ എന്നീ അതിർത്തികളിലായാണ് 11 ലാൻഡ് പോർട്ടുകൾ പ്രവർത്തിക്കുന്നത്.

Tags: LPAILand port authority
ShareTweetSendShare

More News from this section

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies