സർവ സഹായവും ചൊരിഞ്ഞ് പിഎഫ്ഐ; കണ്ണൂരിന് പുറമേ തമിഴ്നാട്ടിലും ഒളിജീവിതം; ജോലി തരപ്പെടുത്താനും വിവാഹം കഴിപ്പിക്കാനും മുൻപന്തിയിൽ നിന്നത് നേതാക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർവ സഹായവും ചൊരിഞ്ഞ് പിഎഫ്ഐ; കണ്ണൂരിന് പുറമേ തമിഴ്നാട്ടിലും ഒളിജീവിതം; ജോലി തരപ്പെടുത്താനും വിവാഹം കഴിപ്പിക്കാനും മുൻപന്തിയിൽ നിന്നത് നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 11:33 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകന്റെ കൈ വെട്ടിയ പിഎഫ്ഐ ഭീകരൻ സവാദ് തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞതായി മൊഴി. കണ്ണൂരിൽ മാത്രം മൂന്നിടങ്ങളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത് . എല്ലാ സഹായങ്ങളുമായി പിഎഫ്ഐ പ്രവർത്തകർ എത്തിയതായാണ് വിവരം. വളപട്ടണം മന്നയിൽ അഞ്ച് വർഷവും ഇരിട്ടി വിളക്കോട്ട് രണ്ട് വർഷവും മട്ടന്നൂർ ബേരത്ത് ഒൻപത് മാസവുമാണ് സവാദ് ഒളിവിൽ കഴിഞ്ഞത്.

2016-ൽ വിവാഹ ശേഷമാണ് വളപട്ടണത്ത് എത്തിയത്. പിഎഫ്ഐ ഭീകരരുടെ സഹായത്തോടെ ഒരു പഴക്കടയിലാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് ഒരു വർഷത്തിന് ശേഷമാണ് മരപ്പണി പഠിക്കാൻ പോയത്. തുടർന്ന് ഇരിട്ടി വിളക്കോട്ടിലേക്ക് താമസം മാറി. ഇക്കാര്യങ്ങളെല്ലാം പിഎഫ്ഐ പ്രവർത്തകർക്ക് അറിയാമായിരുന്നുവെന്നാണ് വിവരം.

കൈവെട്ട് കേസിന്റെ വിധി വന്നതോടെയാണ് മട്ടന്നൂർ ബേരത്തേക്ക് സവാദ് കുടുംബവുമായി താമസം മാറിയത്. പിന്നീട് ഒന്നും അറിയാത്ത തരത്തിൽ ജോലിക്ക് പോകുകയും കുടുംബ ജീവിതം നയിക്കുകയും ചെയ്തു. വീണ്ടും അടുത്തയിടത്ത് ഒളിജീവിതം നയിക്കാനായി ഈ മാസം പുതിയ വീട്ടിലേക്ക് മാറാൻ ഒരുങ്ങുന്നതിനിടെയാണ് സവാദ് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായത്.

കാസർകോ‌ടുള്ള നിർധന കുടുംബത്തിൽ നിന്നാണ് സവാദ് വിവാ​ഹം ചെയ്തത്. പിഎഫ്ഐ നേതാവാണ് ഇതിന് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകിയത്. ഷാജഹാൻ എന്ന പേരിൽ തന്നെയാണ് വിവാഹം ചെയ്തതെന്നും അനാഥനാണെന്നും സവാദ് പറഞ്ഞിരുന്നതായി ഭാര്യപിതാവ് വെളിപ്പെ‌ടുത്തിയിരുന്നു. അറസ്റ്റ് ചെയ്യുന്ന നിമിഷം വരെ ഭാര്യക്ക് ഇയാളുടെ യഥാർഥ പേരോ കൈവെട്ട് കേസിലെ പ്രതിയാണെന്നോ അറിവുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. കർണാടക അതിർത്തിയിൽ താമസിച്ചിരുന്ന ഭാര്യക്ക് മലയാളം നന്നായി അറിയാതിരുന്നതും സവാദിന് മുതൽകൂട്ടായി.

സിം മാറിയാണ് ബന്ധുക്കളെയും പാർട്ടി പ്രവർത്തകരെയും ബന്ധപ്പെട്ടതെന്നാണ് വിവരം. സവാദിന്റെ ഭാര്യയെയും വിവിധ ഘട്ടങ്ങളിൽ സഹായിച്ചവരെയും പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.

Tags: PFINIASavad
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies