ശ്രീനഗർ: അനധികൃത ലഹരി വസ്തുക്കളുമായി മൂന്നംഗ സംഘം പിടിയിൽ. സീർ ഹംദാൻ സ്വദേശികളായ മുഹമ്മദ് റംസാൻ ഗനായ്, ഷഹ്‌സാദ അക്തർ, സുബൈർ റംസാൻ ഗനായ് എന്നിവരാണ് അറസ്റ്റിലായത്. കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കശ്മീർ പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
867 കുപ്പി വ്യാജ മദ്യവും 9.27 കിലോഗ്രാം ലഹരിവസ്തുക്കളുമാണ് പ്രതികളിൽ നിന്നും പിടികൂടിയത്. കശ്മീർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനന്ത്നാഗിൽ സംഘം പരിശോധന നടത്തിയത്. പ്രതികളുടെ പക്കൽ നിന്നും രണ്ട് വാഹനങ്ങളും 13,325 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പിടികൂടിയ പ്രതികളെ പോലീസ് എക്സൈസ് സംഘത്തിന് കൈമാറി. പ്രതികൾ താമസിച്ചിരുന്ന വീടുകളിൽ മദ്യവും ലഹരി വസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടെന്നും തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.















