പഞ്ചാര മണൽ ബീച്ചുകളും പവിഴ ദ്വീപും സ്വന്തമായുള്ള വിസ്മയ തുരുത്ത്; പിന്നെ നിശബ്ദ കാവൽക്കാരായി അവരും!! ലക്ഷദ്വീപ് വ്യത്യസ്തമാകുന്നത് ഇങ്ങനെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാര മണൽ ബീച്ചുകളും പവിഴ ദ്വീപും സ്വന്തമായുള്ള വിസ്മയ തുരുത്ത്; പിന്നെ നിശബ്ദ കാവൽക്കാരായി അവരും!! ലക്ഷദ്വീപ് വ്യത്യസ്തമാകുന്നത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 02:19 pm IST
Facebook
Twitter
WhatsAppTelegram

വിസ്മയ തുരത്താണ് ലക്ഷദ്വീപ് എന്നാണ് പറയുന്നത്. സത്യത്തിൽ മറ്റെല്ലാ ദ്വീപിലുമുള്ളതിന് സമാനമായ രീതിയിലുള്ള കാര്യങ്ങളും ഭം​ഗിയുമല്ലേ ലക്ഷദ്വീപിലും ഉള്ളൂവെന്ന് ഒരിക്കലെങ്കിലും ആലോചിക്കാത്തവർ വിരളമായിരിക്കും. എന്നാൽ മറ്റെല്ലാ ദ്വീപുകൾക്കും ഉപരി അൽപ്പം സൗന്ദര്യം കൂടുതലാണ് ലക്ഷദ്വീപിന് എന്ന് തന്നെ പറയാം. കണ്ടാലും കണ്ടാലും മതിവരാത്ത അത്രത്തോളം മനോഹരിയാണ് ലക്ഷദ്വീപ് എന്ന തുരുത്ത്.

സൗന്ദര്യത്തിനും പവിഴപ്പുറ്റുകൾക്കും സമ്പന്നമായ സാംസ്കാരിക പൈതൃകവും കൊണ്ട് പ്രശസ്തമായ ഒരു കൂട്ടം ദ്വീപുകളാണ് അറബിക്കടലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപ്. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചിലത് ലക്ഷദ്വീപ് ഓരോരുത്തർക്കും കരുതി വച്ചിട്ടുണ്ട്. അവയിൽ ചിലത് ഇതാ..

പവിഴപ്പുറ്റുകളും സമ്പന്നമായ സമുദ്ര ജൈവ വൈവിധ്യവും

എക്കാലവും പഴിഴപ്പുറ്റുകൾക്ക് പേര് കേട്ടയിടമാണ് ലക്ഷദ്വീപ്. സ്കൂബ ഡൈവർമാരുടെയും സ്നോർക്കെലർമാരുടെയും പ്രധാന കേന്ദ്രമാണ് ഇവിടം. വ്യത്യസ്തമാർന്ന മത്സ്യങ്ങൾ, വിസ്മയിപ്പിക്കുന്ന അപൂർവ്വ ഇനം ജീവികളുടെ ആവാസ വ്യവസ്ഥയാണ് ലക്ഷദ്വീപിന്റേത്. വെള്ളത്തിനടിയിലെ അത്ഭുതങ്ങൾ കാണാനുള്ള അവസരവും ഇവിടെയുണ്ട്.

വെളുത്ത മണൽ ബീച്ചുകൾ

വെളുത്ത നിറത്തിലുള്ള പഞ്ചാര മണ്ണിലിന്റെ ഭം​ഗി ആരെയും ആവേശം കൊള്ളിക്കുമെന്നതിൽ സംശമില്ല. തെളിഞ്ഞ വെള്ളത്തിനും ലക്ഷദ്വീപിലെ ബീച്ചുകൾ പേരു കേട്ടതാണ്. ശാന്തമായ ചുറ്റുപാട് തിരക്കുകളിൽ നിന്ന് മാറി, ആസ്വദിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ച ഇടങ്ങളാണ്.

വെള്ളത്തിലെ സാഹസിക വിനോദങ്ങൾ

വെള്ളത്തിലെ സാഹസികത ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ് ലക്ഷദ്വീപ്. ശുദ്ധജലത്തിലൂടെയുള്ള കയാക്കിംഗ്, വിൻഡ്‌സർഫിംഗ്, പാഡിൽബോർഡിംഗ് തുടങ്ങിയ വിനോദങ്ങൾക്കായി എന്നും ഇവിടേക്ക് ആളുകൾ ഒഴുകിയെത്തുന്നു. സ്‌നോർക്കെലിംഗ്, സ്കൂബ ഡൈവിംഗ് തുടങ്ങിയവയിലൂടെ സമുദ്രത്തിനുള്ളിലെ ലോകം പര്യവേക്ഷണം ചെയ്യാൻ അവസരം നൽകുന്നു. സമുദ്രജീവികൾക്കിടയിലൂടെയുള്ള ആ യാത്ര മറ്റൊരു ലോകത്ത് എത്തിക്കും.

മിനിക്കോയ് ദ്വീപ് വിളക്കുമാടം

നിശബ്ദ കാവൽക്കാരായി നിലകൊള്ളുന്ന ഉയരമുള്ള വിളക്കുമാടങ്ങളാണ് മിനിക്കോയിലുള്ളത്. ദ്വീപ് സമൂഹത്തിന്റെ തെക്കേ അറ്റത്തുള്ള ദ്വീപായ മിനിക്കോയിയിലെ വിളക്കുമാടം ചുറ്റുമുള്ള കടൽത്തീരത്തിന്റെ വിശാലദൃശ്യങ്ങൾ പ്രദാനം ചെയ്യുന്നതിൽ പ്രശസ്തമാണ്.

ബം​ഗാരത്തിലെ പവിഴ ദ്വീപ്

‘ലക്ഷദ്വീപിന്റെ രത്‌നം’ എന്ന് വിളിക്കപ്പെടുന്ന ബംഗാരം, പവിഴപ്പുറ്റുകളും സമ്പന്നമായ സമുദ്രജീവികളുമുള്ള ഒരു പവിഴപ്പുറ്റാണ്. പവിഴപ്പുറ്റുകളെ പര്യവേക്ഷണം ചെയ്യാനും സൂര്യോദയം ദർശിക്കാനും അവസരം നൽകുന്നു. ബംഗാരത്തിന്റെ ആളൊഴിഞ്ഞതും ശാന്തവുമായ അന്തരീക്ഷം ശാന്തത തേടുന്നവർക്ക് മികച്ച ഓപ്ഷനാണ്.

Tags: lakshadweepFamous For
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies