ഇന്ത്യ എന്താണെന്ന് അവിടുത്തെ ജനങ്ങൾ മാലദ്വീപുകാർക്ക് മനസിലാക്കിക്കൊടുത്തു, ബഹുമാനം തോന്നുന്നു; വൈറലായി പാകിസ്താനി യുവാവിന്റെ വീഡിയോ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യ എന്താണെന്ന് അവിടുത്തെ ജനങ്ങൾ മാലദ്വീപുകാർക്ക് മനസിലാക്കിക്കൊടുത്തു, ബഹുമാനം തോന്നുന്നു; വൈറലായി പാകിസ്താനി യുവാവിന്റെ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 06:13 pm IST
FacebookTwitterWhatsAppTelegram

ലാഹോർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമശം നടത്തിയ മാലദ്വീപ് മന്ത്രിമാർക്കെതിരെ ഇന്ത്യയിൽ നടന്ന ക്യാമ്പെയിനെ പ്രശംസിച്ച് പാകിസ്താനി യുവാവ് നടത്തിയ പരാമർശം വൈറൽ. സുഹൈൽ ചൗധരിയുടെ റിയൽ എന്റർറ്റൈന്റ്‌മെന്റ് എന്ന യൂട്യൂബ് ചാനലിലൂടെ അബിദ് അലി എന്ന യുവാവ് നടത്തിയ പ്രതികരണമാണ് വൈറലായിരിക്കുന്നത്. ഇന്ത്യയെന്ന രാജ്യം എന്താണെന്ന് മാലദ്വീപുകാർ മനസിലാക്കണമെന്നും 10 ദിവസം ഇന്ത്യക്കാർ പണിമുടക്കിയാൽ പട്ടിണിയാകുന്ന രാജ്യമാണ് മാലദ്വീപെന്നും അബിദ് അലി അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യൻ ജനത മാലദ്വീപിലെ രാഷ്‌ട്രീയക്കാരെക്കൊണ്ട് മാപ്പുപറയിപ്പിച്ചതായി വീഡിയോയിൽ അഭിപ്രായപ്പെട്ട അബിദ് ഇന്ത്യക്കാരോട് ബഹുമാനം തോന്നുന്നതായും വീഡിയോയിൽ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ അഭിമുഖം യൂട്യൂബിൽ മാത്രം 1.2 ദശലക്ഷം പേരാണ് കണ്ടത്.

എന്താണ് ഇന്ത്യയെന്നും നരേന്ദ്രമോദി എന്ന ബ്രാൻഡിനെക്കുറിച്ചും അവർ മനസിലാക്കിയില്ല. ഇന്ത്യയ്‌ക്ക് താഴെയുള്ള ഒരു ചെറിയ രാജ്യമാണ് മാലദ്വീപ്. അവരാണ് ഇന്ത്യപോലുള്ള ഒരു വലിയ രാജ്യത്തെ വെല്ലുവിളിക്കുന്നത്. ഇന്ത്യ കനിഞ്ഞില്ലെങ്കിൽ 10 ദിവസംകൊണ്ട് പട്ടിണിയിലാകുന്ന രാജ്യമാണ് മാലദ്വീപെന്ന് അവർ വിസ്മരിച്ചു. ഔട്ട് ഇന്ത്യ എന്ന പ്രചരണമാണ് കഴിഞ്ഞ മാലദ്വീപ് തിരഞ്ഞെടുപ്പിൽ ഉയർന്നുകേട്ടത്. ഇൻ, ഔട്ട് എന്നൊക്കെ ആവശ്യപ്പെടാൻ ഇത് ക്രിക്കറ്റ് മത്സരം അല്ലെന്ന് മാലദ്വീപുകാർ മനസിലാക്കണം. ഒരുകാലത്ത് വിമത അട്ടിമറി ഉണ്ടായ മാലദ്വീപിനെ രക്ഷിച്ചത് ഇന്ത്യയാണ്. മറ്റൊരു രാജ്യവും അന്ന് അവരെ സഹായിക്കാൻ മുന്നോട്ട് വന്നില്ല. ഇന്നത്തെ രാഷ്‌ട്രീയക്കാർക്ക് അത് അറിയില്ല. അബിദ് പറഞ്ഞു.

ഇന്ത്യൻ ജനതയോട് ബഹുമാനം തോന്നുകയാണ്. അവരുടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മാലദ്വീപിലെ രാഷ്ടീയക്കാരെക്കൊണ്ട് അവർ മാപ്പുപറയിച്ചു, മന്ത്രിമാരെ പുറത്താക്കിച്ചു. മാലദ്വീപ് തെറ്റുകൾ ആവർത്തിക്കുകയാണ്. ബോളിവുഡ് താരങ്ങൾ ഷൂട്ടിംഗിനായി നിങ്ങളുടെ രാജ്യത്ത് എത്തുന്നതുകൊണ്ടാണ് സമ്പത്തുള്ള രാജ്യമായി മാലദ്വീപ് നിലനിൽക്കുന്നതെന്നുള്ള കാര്യം അവിടുത്തെ സാധാരണ ജനങ്ങളെങ്കിലും മനസിലാക്കണം. അബിദ് വീഡിയോയിൽ അഭിപ്രായപ്പെട്ടു.

ഇന്ത്യ അനുകൂല വീഡിയോകൾ ചെയ്യുന്ന വ്യക്തിയാണ് ഷൊഹൈബ് ചൗധരി. പാകിസ്താനിലെ ഹിന്ദുക്കൾ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങൾ പുറംലോകം അറിഞ്ഞത് ഷൊഹൈബ് ചൗധരിയുടെ ചാനലിലൂടെയാണ്.

 

 

Tags: Narendra ModimaldivesIndia
ShareTweetSendShare

More News from this section

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies