തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ്. മലയാളത്തിൽ താരം രണ്ട് പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും സംവിധാനമൊന്നും നടത്തിയിട്ടില്ല. ഈ വർഷം മലയാളത്തിലേക്ക സംഗീത സംവിധാനത്തിനൊരുങ്ങുകയാണെന്ന് അറിയിച്ചിരിക്കുകയാണ് അനിരുദ്ധ്. ദുബായിൽ നടന്ന സംഗീത പരിപാടിയായ ഹുക്കും വേൾഡ് ടൂറിന്റെ വാർത്ത സമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങൾ അറിയിച്ചത്.
2024-ൽ ചിത്രീകരണം ആരംഭിക്കുന്ന മലയാശ ചിത്രത്തിന് വേണ്ടി പാട്ടുകൾ ഒരുക്കുന്നുണ്ട്. ആ ചിത്രം മലയാളത്തിന് പുറമേ മറ്റൊരു ഭാഷയിലും ചിത്രീകരിക്കും. അതൊരു വലിയ പാൻ ഇന്ത്യൻ ചിത്രം തന്നെയാകും. ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാളും സംവിധായകനുമാണ് അതിന് പിന്നിലുള്ളത്. അണിയറപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്നാണ് അനിരുദ്ധ് പറഞ്ഞത്.
മലയാളത്തിൽ പ്രേമത്തിലെ റോക്കാൻ കുത്ത് ആയിരുന്നു ആദ്യം ആലപിച്ചത്. കഴിഞ്ഞ വർഷം ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലെ പണ്ടേ പണ്ടേ എന്ന ഗാനവും അനിരുദ്ധ് ആലപിച്ചു.














