ന്യൂഡൽഹി: മകരസംക്രാന്തി ദിനത്തിൽ ഗോക്കളെ പരിപാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യതലസ്ഥാനത്തെ തന്റെ വസതിയിൽ പശുക്കള്‍ക്ക് പുല്ലും മറ്റ് ഭക്ഷണങ്ങളും നല്കുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
ഹിന്ദു വിശ്വാസപ്രകാരം, മകരസംക്രാന്തി അവസരത്തിൽ ഗോക്കളെ പരിപാലിക്കുന്നത് വലിയ അളവിലുള്ള അനുഗ്രഹം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. നേരത്തെ, പൊങ്കലിനോടനുബന്ധിച്ച് കേന്ദ്രമന്ത്രി എൽ.മുരുകന്റെ വസതിയിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിലും മോദി പങ്കെടുത്തു.
ചടങ്ങിനിടെ, എല്ലാ പൗരന്മാർക്കും പൊങ്കൽ ആശംസകൾ നേർന്ന അദ്ദേഹം, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത’ത്തിന്റെ വികാരമാണ് ഉത്സവം ചിത്രീകരിക്കുന്നതെന്നും പറഞ്ഞു.