ശബരിമല : ശബരിമലയിലെ ആചാരങ്ങള്‍ക്കൊന്നും ഒരു പ്രാധാന്യവുമില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് . ആര്‍ക്കും എപ്പോള്‍ എങ്ങനെ വേണമെങ്കിലും ശബരിമലയില്‍ എത്താമെന്നും മന്ത്രി പറഞ്ഞു . ഹരിവരാസന പുരസ്കാരം ഗായകന് പി.കെ. വീരമണിദാസന് സമ്മാനിക്കവേയായിരുന്നു ശബരിമലയിലെ ആചാരങ്ങളെ അവഹേളിക്കും വിധത്തിലുള്ള മന്ത്രിയുടെ പ്രസംഗം .
ശബരിമലയിൽ കയറാൻ കറുപ്പ് വസ്ത്രം ഉടുക്കേണ്ട ആവശ്യമില്ല. ഏത് വസ്ത്രം ധരിച്ചും എത്താം. മാലയിടാതെയും വ്രതമെടുക്കാതെയും ശബരിമല ദര്‍ശനത്തിന് എത്താമെന്നും മന്ത്രി പറഞ്ഞു. ശബരിമലക്കും അയ്യപ്പ ക്ഷേത്രത്തിനും ഹൈന്ദവ വിശ്വാസികൾ ഇന്നേവരെ അർപ്പിച്ചു വരുന്ന വിശ്വാസ പ്രമാണങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു രാധാകൃഷ്ണന്റെ വാക്കുകൾ
ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റിയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സമ്മതിച്ച് മണിക്കൂറുകൾക്കിടയിലാണ് ദേവസ്വം മന്ത്രിയുടെ ഈ പ്രസ്താവന.