രാജ്യത്തിന്റെ ആദ്യ ലിഥിയം ഖനന കരാർ അർജന്റീനയുമായി; സുസ്ഥിര ഭാവിയിലേക്കുള്ള ഊർജ്ജ പരിവർത്തനത്തിൽ നിർണായക പങ്ക് വഹിക്കാൻ KABIL-CAMYEN ഉടമ്പടി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ ആദ്യ ലിഥിയം ഖനന കരാർ അർജന്റീനയുമായി; സുസ്ഥിര ഭാവിയിലേക്കുള്ള ഊർജ്ജ പരിവർത്തനത്തിൽ നിർണായക പങ്ക് വഹിക്കാൻ KABIL-CAMYEN ഉടമ്പടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 07:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അർജന്റീനയുമായി പ്രഥമ ലിഥിയം ഖനന കരാറിൽ ഒപ്പുവെച്ച് കേന്ദ്രം. അർജന്റീനയിലെ കാറ്റമാർക്ക പ്രവിശ്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭമായ CATAMARCA MINERA Y ENERGETICA SOCIEDAD DEL ESTADO (CAMYEN SE) മായി ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡ് (Khanij Bidesh India Limited-KABIL) ആണ് കരാറിൽ ഒപ്പുവെച്ചത്. സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി ഖനി മന്ത്രാലയം പറഞ്ഞു.

കാറ്റമാർക്ക ഗവർണർ ലിക് റൗൾ ജലീൽ, കാറ്റമാർക്ക വൈസ് ഗവർണർ റൂബൻ ഡസ്സോ, ഖനി മന്ത്രി എച്ച്ഇ മാർസെലോ മുറുവ, അർജന്റീനയിലെ ഇന്ത്യൻ അംബാസഡർ എച്ച് ഇ ദിനേഷ് ഭാട്ടിയ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. കേന്ദ്ര പാർലമെന്ററി കാര്യ, കൽക്കരി, ഖനി മന്ത്രി പ്രഹ്ലാദ് ജോഷി, ഖനി മന്ത്രാലയം സെക്രട്ടറി വി എൽ കാന്ത റാവു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യക്കും അർജന്റീനയ്‌ക്കും ഇത് ചരിത്ര ദിനമാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. KABIL-CAMYEN ഉടമ്പടി ഒപ്പുവെച്ചതോടെ ഉഭകക്ഷി ബന്ധത്തിൽ പുതിയ അദ്ധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. സുസ്ഥിര ഭാവിയിലേക്കുള്ള ഊർജ്ജ പരിവർത്തനത്തിൽ നിർണായക പങ്ക് വഹിക്കാൻ ഉടമ്പടിക്ക് സാധിക്കും. ഇന്ത്യയിലെ വിവിധ വ്യവസായങ്ങൾക്ക് ആവശ്യമായ ധാതുക്കൾക്ക് പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂർണ്ണവുമായ വിതരണ ശൃംഖല ഉറപ്പാക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന് കീഴിലുള്ള ഒരു കമ്പനി ആദ്യമായാണ് ലിഥിയം പര്യവേക്ഷണ-ഖനന പദ്ധതിയിൽ ഒപ്പുവെക്കുന്നത്. അർജന്റീനയിലെ കാറ്റമാർക്ക പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന 5 ലിഥിയം ബ്രൈൻ ബ്ലോക്കുകളുടെ പര്യവേക്ഷണമാണ് കബിൽ നടത്തുക. കാറ്റമാർക്കയിൽ ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. ലിഥിയം ധാതുക്കളുടെ കണ്ടെത്തൽ, വാണിജ്യ ഉത്പാദനത്തിനുള്ള പര്യവേക്ഷണം തുടങ്ങിയവയാകും കാറ്റമാർക്കയിൽ നടത്തുക. ഏകദേശം 200 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

‘ലിഥിയം ട്രയാംഗിളിന്റെ’ ഭാഗമാണ് അർജന്റീന. ലോകത്തിലെ മൊത്തം ലിഥിയം വിഭവങ്ങളുടെ പകുതിയിലധികവും ചിലി, ബൊളീവിയ, അർജന്റീന എന്നിവിടങ്ങളിലാണ്. ലോകത്തിലെ വലിയ ലിഥിയം വിഭവങ്ങളിൽ രണ്ടാം സ്ഥാനവും, ലിഥിയം ശേഖരത്തിൽ മൂന്നാം സ്ഥാനവും ഉത്പാദനത്തിൽ ആ​ഗോള തലത്തിൽ നാലം സ്ഥാനവും വഹിക്കുന്നത് അർജന്റീനയാണ്. സുപ്രധാന കരാർ ഇന്ത്യയും അർജന്റീനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഖനന മേഖലയുടെ സുസ്ഥിര വികസനത്തിന് സംഭാവന നൽകുമെന്നത് തീർച്ച.

Tags: Lithium Mining DealArgentina's State-Owned FirmKABIL - CAMYEN DEAL
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies