ബോളിവുഡ് താരം അമീർ ഖാന്റെ മകളുടെ വിവാഹത്തെ വിമർശിച്ച് പാകിസ്താനിലെ മത പണ്ഡിതൻ. ഹിന്ദു യുവാവായ നൂപുർ ശിഖാരെയാണ് ഇറാഖാൻ വിവാഹം കഴിച്ചത്. ജനുവരി മൂന്നിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഉദയ്പൂരിൽ ജനുവരി 10ന് വലിയ റിസ്പഷനും നടത്തിയിരുന്നു.
ഇസ്ലാം മതാചാരങ്ങൾ പിന്തുടരാതെ നടത്തിയ വിവാഹത്തെ ഹറാം എന്നാണ് ഇയാൾ വിശേഷിപ്പിച്ചത്. ഖുറാൻ പിന്തുടർന്ന് നടത്താത്ത വിവാഹങ്ങളെ ഇസ്ലാം അംഗീകരിക്കില്ലെന്നും ഇയാൾ വിമർശിക്കുന്നു. ഒരു പ്രാദേശിക മാദ്ധ്യമത്തിലായിരുന്നു ഇയാളുടെ പരാമർശം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വിവാഹത്തിന് ഇറാഖാനും നൂപുർ ശിഖാരെയും ധരിച്ചിരുന്ന വസ്ത്രങ്ങൾ മോശമായിരുന്നുവെന്നും വിമർശിക്കുന്ന മത പണ്ഡിതൻ അമീർ ഖാന്റെ വിവാഹത്തെയും ചോദ്യം ചെയ്യുന്നു. അമീർ ഖാൻ ഹിന്ദു യുവതിയെയാണ് വിവാഹം കഴിച്ചതെന്നും ഇന്ത്യയിലെ മുസ്ലീംഗങ്ങൾ മതാചാരങ്ങളൊന്നും പിന്തുടരില്ല. അവർ അന്യമതത്തിൽപ്പെട്ട ആരെയും വിവാഹം കഴിക്കും. വീഡിയോ പുറത്തെത്തിയതോടെ രൂക്ഷവിമർശനമാണ് ഇതിന് ലഭിക്കുന്നത്.