അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയ്ക്കും ക്ഷണം. കോലിയുടെ മുംബൈയിലെ വസതിയിലെത്തിയാണ് ട്രസ്റ്റ് പ്രതിനിധി ഇരുവരെയും ക്ഷണിച്ചത്. ഇരുവരും 22ലെ ചടങ്ങിന് സാക്ഷിയാകാൻ അയോദ്ധ്യയിലെത്തും. നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയെയും ക്ഷണിച്ചിരുന്നു.
സച്ചിന് തെൻഡുൽക്കർ, രോഹിത് ശർമ, ഹർഭജൻ സിങ് എന്നിവര്‍ക്കും ജനുവരി 22 ന് അയോദ്ധ്യയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് അതിഥികളെ ക്ഷണിക്കുന്നത്. രണ്ടാം ടി20ക്ക് ശേഷം കോലി വസതിയിലേക്ക് മടങ്ങിയിരുന്നു.
Virat and Anushka received the invitation officially. This is why He traveled to Mumbai after 2nd T20I. He is definitely coming to Ayodhya on 22nd Jan. pic.twitter.com/vAYu5NVUFp
— Aditya Saha (@Adityakrsaha) January 16, 2024
“>