കാതിൽ കടുക്കനിട്ട് വ്യത്യസ്തമായ വേഷപ്പകർച്ചയിൽ മോഹൻലാൽ നായകനായെത്തുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രം തിയേറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സിനിമയെക്കുറിച്ചുള്ള ചില സൂചനകൾ പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. വാർത്താസമ്മേളനത്തിനിടയിലാണ് സിനിമയുടെ പുതിയ വിശേഷങ്ങൾ പങ്കുവച്ചത്.
മലൈക്കോട്ടെ വാലിബൻ ലോകത്ത് എല്ലായിടത്തുമുള്ള സിനിമയെന്നാണ് താരങ്ങൾ പറഞ്ഞിരിക്കുന്നത്. ഒരു യോദ്ധാവായാണ് മോഹൻലാൽ സിനിമയിലെത്തുന്നത്. ഒരു നാടോടിക്കഥയിൽ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ക്ലൈമാക്സാകാം സിനിമ നൽകുന്നത്. മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലെ അപൂർവ്വമായ സിനിമയാണ്. സിനിമ നല്ലതാണോ അല്ലയോ എന്ന് നിങ്ങളാണ് പറയേണ്ടത്. ഒരു വർഷത്തെ അദ്ധ്വാനമാണ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതെന്നും അണിയറപ്രവർത്തകർ പറയുന്നു.
ഇന്ത്യൻ സിനിമയിൽ ഇന്ന് വരെ ഉണ്ടായിട്ടില്ലാത്ത വലിയൊരു കാൻവാസിൽ ചെയ്തിരിക്കുന്ന സിനിമയാണ്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാ കാര്യത്തിനും വ്യത്യസ്തതകളുണ്ട്. വളരെ വ്യത്യസ്തമായ തരത്തിലെ ഒരു സിനിമയാണ്. തീയേറ്ററുകളിൽ പ്രേക്ഷകർ എങ്ങനെയായിരിക്കും സ്വീകരിക്കുന്നത് എങ്ങനെയാകുമെന്ന് ഒരിക്കലും പറയാനാകില്ലെന്നാണ് മോഹൻലാൽ സിനിമയെക്കുറിച്ച് പറഞ്ഞത്.