ഗൾഫ് ഓഫ് ഏദനിൽ കപ്പലിന് നേരെ ആക്രമണം; രക്ഷാദൌത്യവുമായി ഭാരതം; നാവികസേനയുടെ യുദ്ധക്കപ്പൽ സ്ഥലത്തെത്തി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗൾഫ് ഓഫ് ഏദനിൽ കപ്പലിന് നേരെ ആക്രമണം; രക്ഷാദൗത്യവുമായി ഭാരതം; നാവികസേനയുടെ യുദ്ധക്കപ്പൽ സ്ഥലത്തെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 01:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വീണ്ടും സഹായഹസ്തവുമായി ഭാരതം. കാർഗോ കപ്പലിന് നേരെ ഗൾഫ് ഓഫ് ഏദനിൽ വച്ച് നടന്ന ഡ്രോൺ ആക്രമണത്തിൽ അടിയന്തര നടപടി സ്വീകരിച്ച് ഇന്ത്യൻ നാവിക സേന. ആക്രമണം സംബന്ധിച്ച് വിവരം ലഭിച്ചയുടൻ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപ്പട്ടണം സംഭവസ്ഥലത്തേക്ക് തിരിച്ചിരുന്നു.

മാർഷൽ ദ്വീപിന്റെ പതാകയുള്ള എംവി ജെൻകോ പികാർഡി എന്ന കാർഗോ കപ്പലാണ് ഡ്രോൺ ആക്രമണത്തിന് ഇരയായത്. ബുധനാഴ്ച രാത്രി 11.11ഓടെയായിരുന്നു സംഭവം. കപ്പലിൽ 22 ജീവനക്കാരാണുള്ളത്. ഇതിൽ ഒമ്പത് പേർ ഭാരതീയരാണ്. ആക്രമണത്തിൽ ആളപായമില്ലെന്നും ഡ്രോൺ പതിച്ചതിനെ തുടർന്നുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയെന്നുമാണ് റിപ്പോർട്ട്. ഇക്കാര്യം ഇന്ത്യൻ നാവിക സേന എക്‌സിലൂടെയാണ് അറിയിച്ചത്. ആക്രമിക്കപ്പെട്ട ജെൻകോ പികാർഡിയുടെ ചിത്രങ്ങളും നാവികസേന പങ്കുവച്ചിട്ടുണ്ട്.

#IndianNavy's Guided Missile Destroyer #INSVisakhapatnam, mission deployed in #GulfofAden for #antipiracy ops, swiftly responded to 𝙙𝙞𝙨𝙩𝙧𝙚𝙨𝙨 𝙘𝙖𝙡𝙡 by Marshall Island flagged MV #GencoPicardy following a 𝙙𝙧𝙤𝙣𝙚 𝙖𝙩𝙩𝙖𝙘𝙠 at 2311 hrs on #17Jan 24 & intercepted the… pic.twitter.com/FOs5aAxLzV

— SpokespersonNavy (@indiannavy) January 18, 2024

രക്ഷാദൗത്യത്തിന് എത്തിയതിന് പിന്നാലെ ബോംബ് സ്‌ക്വാഡ് വിദഗ്ധർ പികാർഡിയിലേക്ക് കയറുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം സമീപമുള്ള തുറമുഖത്തേക്ക് ചരക്കുകപ്പൽ നീങ്ങുകയാണ്. ചെങ്കടലിൽ വിവിധ കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ആക്രമണമെന്നത് ശ്രദ്ധേയമാണ്.

Tags: indian navyINS Visakhapatnamcargo vessel
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies