ബെംഗളൂരു: യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിലെ ട്രെയിനിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരുവിൽ നിന്നെത്തിയ ട്രെയിനിലെ കമ്പാർട്ട്മെന്റിലാണ് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കമ്പാർട്ട്മെന്റിനുള്ളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മൈസൂരുവിൽ നിന്നെത്തിയ ട്രെയിനിൽ ശുചീകരണത്തിനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്റെ വസ്ത്രത്തിൽ നിന്ന് രണ്ട് ട്രെയിൻ ടിക്കറ്റുകൾ കണ്ടെടുത്തിട്ടുണ്ട്.
ജനുവരി 15-ന് തൃശൂരിൽ നിന്ന് ബെംഗളൂരുവിലേക്കും ജനുവരി 16-ന് ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കും യാത്ര ചെയ്ത ടിക്കറ്റുകളാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തിരിക്കുന്നത്.