കൊല്ലം: ഇരുചക്രവാഹനത്തിൽ കുടുംബ സമേതമെത്തി ചെടി മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മുണ്ടയ്ക്കൽ അമൃതകുളം ഇന്ദിരാജി ജംഗ്ഷന് സമീപമാണ് സംഭവം. എസ്ബിഐ മുൻ ചീഫ് മാനേജർ നഹാസിന്റെ വീടിന്റെ മതിലിന് മുകളിൽ വച്ചിരുന്ന ചെടിയാണ് ചട്ടിയോടുകൂടി കവർന്നത്.
കഴിഞ്ഞ ആറ് വർഷത്തോളമായി പരിചരിച്ച ചെടിയാണ് ഈ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മോഷണം പോയത്. മുമ്പും സമാന രീതിയിൽ പല തവണ ചെടി മോഷണം പോയതായി കുടുംബം പറയുന്നു. ഇതിന് പിന്നാലെ വീടിന് ചുറ്റും സിസിടിവി വച്ചു. എന്നാൽ വീണ്ടും മോഷണം തുടർക്കഥയാകുകയാണ്.
സകുടുംബമായി എത്തിയ യുവാവാണ് നിറയെ പൂക്കളുള്ള ചെടിച്ചട്ടിയുമായി കടന്നു കളഞ്ഞത്. മതിലിൽ വച്ചിരുന്ന ബോഗൻവില്ല ചെടിയാണ് മോഷണം പോയത്.യുവാവിനൊപ്പം സ്കൂട്ടറിന് പിന്നിൽ ചുവന്ന ചുരിദാർ ധരിച്ച യുവതിയെയും ദൃശ്യങ്ങളിൽ കാണാം. ഇവർക്കൊപ്പം ഒരു കൈക്കുഞ്ഞും ഉണ്ട്.