തൃശൂർ: സ്കൂൾ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് കനാലിലേക്ക് ചരിഞ്ഞ് അപകടം. കൊണ്ടാഴി ചെക്ക് ഡാമിനു സമീപത്തു വച്ചായിരുന്നു അപകടം നടന്നത്. സരസ്വതി വിലാസം യുപി സ്കൂളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
കൊണ്ടാഴിൽ നിന്നും വിദ്യാർത്ഥികളെയും കൊണ്ട് സ്കൂളിലേക്ക് പോകുന്നതിനിടെ ചെക്ക് ഡാമിനു സമീപം എത്തിയപ്പോൾ വാഹനം കനാലിലേക്ക് ചരിയുകയായിരുന്നു. ബസ് പെട്ടന്ന് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. 30-ലധികം വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.