കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് ഡ്രം മാന്ത്രികൻ ശിവമണി. ലഗേജ് കിട്ടാൻ വൈകിയതിനെ തുടർന്ന് വിമാനത്താവളത്തിനകത്ത് ഡ്രം സ്റ്റിക് ഉപയോഗിച്ച് താളം പിടിക്കുകയായിരുന്നു അദ്ദേഹം. 40 മിനിറ്റോളമാണ് ശിവമണി ലഗേജിനായി കാത്തു നിന്നത്. ഇതിനിടയിലായിരുന്നു ലഗേജ് കൺവേയർ ബെൽറ്റിനു സമീപത്ത് ഡ്രം സ്റ്റിക് ഉപയോഗിച്ച് താളമിട്ടത്. ഒരുകാലത്തെ ഹിറ്റ് പാട്ടായിരുന്ന ‘ഹമ്മ ഹമ്മ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് ശിവമണി വിമാനത്താവളത്തിൽ താളമിട്ടത്.
ശിവമണിയുടെ പ്രകടനം കണ്ടതോടെ കാഴ്ചക്കാരായി നിരവധിപേരാണ് ചുറ്റും കൂടിയത്. കാഴ്ചക്കാരിൽ ഒരാളാണ് വീഡിയോ എക്സ് അക്കൗണ്ടിൽ പങ്കുവച്ചത്. നിമിഷ നേരങ്ങൾക്കുള്ളിലാണ് വീഡിയോ വൈറലായത്. ’40 മിനിട്ടായിരിക്കുകയാണ് കൊച്ചി വിമാനത്താവളത്തിലെത്തിയിട്ട്. ലഗേജിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ പ്രതിഷേധിക്കേണ്ടതിന് പകരം ഇദ്ദേഹം ഞങ്ങളെ വിനോദത്തിലേർപ്പെടുത്തിയിരിക്കുകയാണ്.’- എന്നായിരുന്നു ഒരാൾ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.
It’s been 40 minutes since we landed at Kochi airport and we are still waiting for our bags to come out. Instead of getting agitated we are getting entertained by a fellow passenger. pic.twitter.com/DJXe3rjFZZ
— Sheetal Mehta (@SheetalMehta) January 17, 2024
വിഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് കമന്റുമായി എത്തിയത്. ശിവമണി അതിശയിപ്പിക്കുന്ന കലാകാരനാണെന്നും പൈസ കൊടുക്കാതെ അദ്ദേഹത്തിന്റെ കലാപ്രകടനം കാണാൻ കഴിഞ്ഞവരൊക്കെയും ഭാഗ്യവാന്മാരാണെന്നുമായിരുന്നു കൂടുതൽ കമന്റുകൾ.