മുംബൈ :നവിമുംബൈ ശ്രീ മുത്തപ്പൻ സേവാ സംഘത്തിന്റെ 19-മത് തിരുവപ്പന മഹോത്സവം ജനുവരി 27, 28 ദിവസങ്ങളിൽ നടക്കും. സി.ബി.ഡി ബേലാപൂർ സെക്ടർ എട്ടിൽ സ്ഥിതി ചെയ്യുന്ന അയ്യപ്പ ക്ഷേത്രത്തിന്റ കോംപ്ലക്സിലാണ് മഹോത്സവം നടക്കുന്നത്.
ജനുവരി 27ന് രാവിലെ 5ന് നടക്കുന്ന ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. സമ്പൂർണ്ണ നാരായണീയം, തായമ്പക, പയം കുറ്റി,കലശം വരവ്, പള്ളി വേട്ട, തിരുവപ്പന എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :9819239809, 9320890677