പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന്റെ നടപൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രമടച്ചു. ഇന്ന് രാവിലെ എഴ് മണിയ്ക്കാണ് നടയടച്ചത്. ഇന്നലെ രാത്രി 10 മണി വരെ മാത്രമായിരുന്നു അയപ്പ ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യമുണ്ടായിരുന്നത്.
ഇന്ന് പുലർച്ചെ അഞ്ചരയോടെ തിരുവാഭരണം പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. 24ന് തിരുവാഭരണ ഘോഷയാത്രാ സംഘം പന്തളത്ത് എത്തിച്ചേരും.