പ്രധാനമന്ത്രി ഇല്ലായിരുന്നെങ്കിൽ രാമക്ഷേത്രം ഒരിക്കലും യാഥാർത്ഥ്യമാകില്ലായിരുന്നു; പ്രധാനസേവകനെ അഭിനന്ദിച്ച് കോൺ​ഗ്രസ് നേതാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി ഇല്ലായിരുന്നെങ്കിൽ രാമക്ഷേത്രം ഒരിക്കലും യാഥാർത്ഥ്യമാകില്ലായിരുന്നു; പ്രധാനസേവകനെ അഭിനന്ദിച്ച് കോൺ​ഗ്രസ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 04:15 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: രാമക്ഷേത്രം പൂർണതയിലേക്ക് എത്താനായി പരിശ്രമിച്ച പ്രധാനസേവകനെ അഭിനന്ദിച്ച് കോൺ​ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. പ്രധാനമന്ത്രി ഇല്ലായിരുന്നെങ്കിൽ രാമക്ഷേത്രം ഒരിക്കലും യാഥാർത്ഥ്യമാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചു. അതോടെ കാലങ്ങൾ പഴക്കമുള്ള രാമജന്മഭൂമി അവകാശവാദം ഹിന്ദു പക്ഷത്തിന് അനുകൂലമായി തീർപ്പാക്കി. ‌രാമക്ഷേത്ര പ്രസ്ഥാനത്തെ യുക്തിസഹമായ നിഗമനത്തിലെത്തിക്കാൻ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ്ദൾ അംഗങ്ങളുടെയും ത്യാഗങ്ങൾ അംഗീകരി‌‌‌ക്കപ്പെടേണ്ടത് തന്നെയാണ്. ശ്രീരാമൻ നാളെ ജന്മസ്ഥലത്തേക്ക് മടങ്ങുകയാണ്.

പല സർക്കാരുകളും ഭരണത്തിൽ വന്നുപോയെങ്കിലും 500 വർഷത്തെ കാത്തിരിപ്പായിരുന്ന രാമക്ഷേത്രം യാഥാർത്ഥ്യമാക്കാൻ ആരും പരിശ്രമിച്ചില്ല. വിഎച്ച്പിയുടെയും ബജ്റംഗ്ദൾ പ്രവർത്തകരുടെ പരിശ്രമങ്ങളെ വിസ്മരിക്കാൻ സാധിക്കില്ല. പ്രധാനമന്ത്രിയില്ലെങ്കിൽ ക്ഷേത്രം ഒരിക്കലും നിർമ്മിക്കപ്പെടില്ല. ഇക്കാരണത്താലാണ് രാമക്ഷേത്രത്തിന്റെയും പ്രാണ പ്രതിഷ്ഠയുടെയും രാംലല്ലയുടെയും ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് നൽകുന്നത്.

പ്രധാനമന്ത്രിയുടെ 11 ദിവസത്തെ വ്രതാനുഷ്ഠാനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ജവഹർലാൽ നെഹ്റു മുതൽ നിരവധി പ്രധാനമന്ത്രിമാരാണ് ഇന്ത്യക്കുണ്ടായിട്ടുള്ളത്. എന്നാൽ ഇതുവരെ ഒരു പ്രധാനമന്ത്രി പോലും ദീർഘ കാലമായുള്ള ആ​ഗ്രഹം സഫലമാക്കുന്നതിനായി മറ്റാരും പരിശ്രമിച്ചിട്ടില്ല. അദ്ദേഹ​ത്തിന്റെ ത്യാ​ഗങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രാണ പ്രതിഷ്ഠാ ക്ഷണം നിരസിച്ച പ്രതിപക്ഷ നേതാക്കളെ പരിഹസിക്കുകയും ചെയ്തു അദ്ദേഹം. നിർഭാ​ഗ്യകരമെന്നും ഭാരതീയ സംസ്കാരത്തെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പ്രവൃത്തിയെന്നും അദ്ദേഹം പറഞ്ഞു. ദൈവം നമ്മുടെ ആത്മാവിലാണ് വസിക്കുന്നത്. ദൈവീക സാന്നിധ്യമില്ലാത്ത രാജ്യത്തെ കുറിച്ചോർക്കാൻ പോലും കഴിയില്ല. അദ്ദേഹത്തിന്റെ ക്ഷണം നിരസിക്കുക​ എന്നാൽ ഇന്ത്യൻ സംസ്‌കാരത്തെ അവഹേളിക്കുക എന്നാണർത്ഥം. രാജ്യത്തിന്റെ സ്വത്വത്തിനെയും ധാർമികതെയും അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണ്. പ്രാണ പ്രതിഷ്ഠയ്‌ക്ക് ക്ഷണം ലഭിച്ചത് ഭാ​ഗ്യമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ram templepm modiAyodhya2024Acharya Pramod Krishnam
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies