സാധാരണ കരച്ചിൽ വന്നാൽ കുറച്ച് കണ്ണീർ വാർന്ന് കഴിഞ്ഞാൽ കണ്ണിൽ നിന്ന് വെള്ളം വരുന്നത് നിൽക്കും. എന്നാൽ സദാ സമയവും കണ്ണിൽ നിന്ന് ധാരയായി വെള്ളം വന്നാലോ?! എല്ലായ്പ്പോഴും ഇങ്ങനെ സംഭവിക്കുന്നത് വൈകാരികമായിരിക്കില്ല. ചിലപ്പോൽ മാരക രോഗഗമായിരിക്കും. കണ്ണുകൾ അമിതമായി നനയുന്നത് ‘എപ്പിഫോറ’ എന്ന രോഗമായിരിക്കാം.
കണ്ണുകളെ പരിപാലിക്കാൻ സഹായിക്കുന്ന ദ്രാവകമാണ് കണ്ണുനീർ. ഈ സംവിധാനത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ വ്യക്തമായ കാരണങ്ങളില്ലാതെ, കണ്ണുകൾ നനയ്‌ക്കാൻ ഇടയാക്കും. കണ്ണീർ അമിതമായി ഉത്പാദിപ്പിക്കുകയോ അല്ലെങ്കിൽ പാരിസ്ഥിതിക ഘടകങ്ങളോ ആകാം ഈ അവസ്ഥയ്‌ക്ക് കാരണം. വരണ്ട കണ്ണുകൾ, അലർജി, അണുബാധ എന്നിവയും ഇതിന് കാരണമായേക്കാം.
കണ്ണുകൾ അമിതമായി നിറഞ്ഞൊഴുകുന്നതിന് പുറമേ വേദന, വരൾച്ച, കൺപോളകളിൽ വീക്കം, ചുവപ്പ്, ചൊറിച്ചിൽ, കാഴ്ച മങ്ങൽ, പ്രകാശം കണ്ണിൽ തട്ടുമ്പോൾ ബുദ്ധിമുട്ട് എന്നിവയാണ് എപ്പിഫോറയുടെ ലക്ഷണങ്ങൾ. അലർജി മൂലമുള്ള കണ്ണീരാണെങ്കിൽ അലർജി മൂലമാണ് കണ്ണിൽ കണ്ണിൽ ചൊറിച്ചിൽ, മൂക്കൊലിപ്പ്, തുമ്മൽ എന്നിവയും പ്രകടിപ്പിച്ചേക്കാം.
ഏത് പ്രായത്തിലും എപ്പിഫോറ പിടിപ്പെടാവുന്നകതാണ്. എന്നിരുന്നാലും 50 വയസിന് മുകളിലുള്ളവരിലും കുട്ടികളിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. നേത്രപരിശോധനയിലൂടെ രോഗം നിർണയിക്കാവുന്നതാണ്.















