ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുമ്പോൾ ആഫ്രിക്കയിലെ സോഷ്യൽ മീഡിയ താരം കിലി പോളും ഈ ധന്യമുഹൂർത്തത്തിൽ പങ്കാളിയാവുകയാണ് . നൃത്ത വീഡിയോയിലൂടെയാണ് കിലി അയോദ്ധ്യ രാമക്ഷേത്രത്തിന് തന്റെ പ്രണാമം അർപ്പിച്ചത്.
ജയ് ശ്രീറാം എന്ന് തുടങ്ങുന്ന ഹിന്ദി രാമഭജനകൾക്കൊപ്പമാണ് കിലിയുടെ നൃത്തം . തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് കിലി തന്റെ നൃത്ത വീഡിയോ പങ്ക് വച്ചത് . തന്നെ അയോദ്ധ്യയിലേയ്ക്ക് ക്ഷണിക്കണമെന്നും , ഇന്ന് അയോദ്ധ്യയിൽ തനിക്കായി പ്രാർത്ഥിക്കണമെന്നും കിലി പോൾ പറയുന്നു . ഒട്ടേറെ പേരാണ് കിലി പോളിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.