വിവാഹ ആഘോഷങ്ങൾക്ക് തുടക്കമിട്ട് ഗോവിന്ദ് പത്മ സൂര്യയും ഗോപിക അനിലും. വരുന്ന ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹം. ഗോപികയുടെ വീട്ടിലാണ് ആഘോഷങ്ങൾക്ക് ആദ്യം തുടക്കം കുറിച്ചത്. കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ബ്രൈഡ് ടു ബി ആഘോഷച്ചിരിക്കുകയാണ് ഗോപിക അനിൽ.
ഗോപികയുടെ അനുജത്തി കീർത്തന അനിലാണ് ബ്രൈഡ് ടു ബി ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ‘എന്റെ ഗേൾ… എപ്പോഴും എന്റെ സുന്ദരിയായ കല്യാണപ്പെണ്ണ്… കൗണ്ടൗൺ സ്റ്റാർട്ട്.’ എന്ന കുറിപ്പോടെയാണ് കീർത്തന ചിത്രം പങ്കുവച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കേക്ക് മുറിച്ചാണ് ആഘോഷങ്ങൾ നടന്നത്. സിൽവർ നിറത്തിലുള്ള ബോഡി കോൺ ഷിമ്മറിയായിരുന്നു ഗോപികയുടെ വേഷം.

ജനുവരി 28 നാണ് ഇരുവരുടെയും വിവാഹം. വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും ഒരുമിച്ചുള്ള യൂട്യൂബ് വീഡിയോകൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവയായിരിക്കുകയാണ്. നടനായും അവതാരകനായും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ജിപി. ടെലിവിഷൻ പരമ്പരകളിലൂടെയാണ് ഗോപിക ശ്രദ്ധേയയായത്.















