ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. കഴിഞ്ഞ ദിവസമാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകൻ. ചിത്രം സമൂഹത്തിന് മോശമായ സന്ദേശമാണ് നൽകുന്നതെന്നാണ് പരാതി. കേരള ഹൈക്കോടതിയിലാണ് ഇത് സംബന്ധിച്ച് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
‘വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം കണ്ടിരുന്നു. പുരുഷ സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥാഗതി. ഇത്തരത്തിൽ തെറ്റായ സന്ദേശങ്ങൾ നൽകുന്ന ചിത്രങ്ങൾ വന്നാൽ കേരളത്തിലെ പുരുഷ സമൂഹത്തിന് പുറത്തിറങ്ങി നടക്കാൻ സാധിക്കില്ല. എല്ലാ പുരുഷന്മാരും ചിത്രത്തിലെ നായകനെ പോലെയല്ല.’ പരാതിയിൽ പറയുന്നു.
പരാതിയിൽ പ്രതികരണവുമായി ചിത്രത്തിന്റെ നിർമ്മാതാവും രംഗത്തെത്തിയിരുന്നു. തങ്ങളുടെ ചിത്രത്തിനെതിരെ കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു എന്ന് കാണിച്ചുകൊണ്ടുള്ള നോട്ടീസ് ലഭിച്ചു. ചിത്രത്തിൽ പുരുഷ സമൂഹത്തെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും നിർമ്മാതാവ് പിഎസ് ഷെല്ലി രാജ് ഫേസ്ബുക്കിൽ കുറിച്ചു. സ്വാസിക, ഗ്രേസ് ആന്റണി, മെറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ.















