ടെന്നീസ് റാങ്കിംഗ് ചരിത്രത്തിൽ ഒന്നാം നമ്പറിലെത്തിയ ഏറ്റവും പ്രായമേറിയ താരമായ രോഹൻ ബൊപ്പണ്ണയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ഓസ്ട്രേലിയൻ ഓപ്പണിൽ ഡബിൾസ് വിഭാഗത്തിൽ സെമിയിൽ പ്രവേശിച്ചതോടെയാണ് താരം ചരിത്ര നേട്ടത്തിലെത്തിയത്.
ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ മാക്സിമോ ഗോണ്‍സാലസ് – ആന്ദ്രേസ് മോള്‍ട്ടെനി സഖ്യത്തെ പരാജയപ്പെടുത്തിയായിരുന്നു (6-4, 7-6 (5) ബൊപ്പണ്ണ – എബ്ഡെന് സഖ്യം സെമിയിൽ കയറിയത്. അമേരിക്കയുടെ രാജീവ് റാമിന്റെ പേരിലായിരുന്ന റെക്കോർഡാണ് ഇന്ത്യൻ താരം സ്വന്തമാക്കിയത്.
‘പ്രായം വെറു നമ്പർ മാത്രമാണ്, എന്നാൽ നമ്പർ 1 വെറുമൊരു നമ്പറല്ല. അഭിനന്ദനങ്ങൾ രോഹൻ. ടെന്നീസിലെ പുരുഷ ഡബിൾസ് വിഭാഗത്തിൽ ഒന്നാം റാങ്കിലെത്തിയ പ്രായമേറിയ താരമായതിന്. അതൊരു മികച്ച നേട്ടമാണ്”.- സച്ചിൻ കുറിച്ചു.
Age is just a number but ‘Number 1’ is not just another number.
Congratulations Rohan! Being the oldest World Number 1 in Men’s Doubles is a stellar feat. #AusOpen #AO2024 pic.twitter.com/5rEBxdl1km
— Sachin Tendulkar (@sachin_rt) January 24, 2024
“>