ബ്രഹ്‌മോസ് മിസൈൽ കയറ്റുമതി ചെയ്യാൻ ഭാരതം; വിക്ഷേപണ സാമഗ്രികൾ പത്ത് ദിവസത്തിനുള്ളിൽ കൈമാറും; പൂർണതോതിൽ മിസൈൽ കയറ്റുമതി മാർച്ച് മാസത്തോടെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രഹ്‌മോസ് മിസൈൽ കയറ്റുമതി ചെയ്യാൻ ഭാരതം; വിക്ഷേപണ സാമഗ്രികൾ പത്ത് ദിവസത്തിനുള്ളിൽ കൈമാറും; പൂർണതോതിൽ മിസൈൽ കയറ്റുമതി മാർച്ച് മാസത്തോടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 01:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബ്രഹ്‌മോസ് മിസൈൽ കയറ്റുമതി ചെയ്യാൻ ഭാരതം ഒരുങ്ങി. മാർച്ച് മാസത്തോടെ ഫിലിപ്പെൻസിലേക്ക് മിസൈൽ കയറ്റുമതി ചെയ്യുമെന്ന് ഡിആർഡിഒ ചെയർമാൻ സമീർ വി കാമത്ത് അറിയിച്ചു.

ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്കായി രൂപകൽപ്പന ചെയ്ത വിക്ഷേപണ സാമഗ്രികളുടെ കയറ്റുമതി പത്ത് ദിവസത്തിനുള്ളിൽ ആരംഭിക്കും. മാർച്ച് മാസത്തോടെ മിസൈലുകൾ മറ്റ് രാജ്യങ്ങളിലേക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്തർവാഹിനികൾ, കപ്പലുകൾ, യുദ്ധവിമാനങ്ങൾ എന്നിവയിൽ നിന്ന് വിക്ഷേപിക്കാവുന്ന ഒരു ഇടത്തരം സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്‌മോസ്.

ഏകദേശം 4.94 ലക്ഷം കോടി രൂപയുടെ ഡിആർഡിഒ ഉൽപ്പന്നങ്ങൾക്ക് ആഗോള ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് സമീർ വി കാമത്ത് പറഞ്ഞു. കഴിഞ്ഞ 5 വർഷം കൊണ്ട് പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിയിൽ രാജ്യം അതിവേഗം മുന്നേറുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിലായിരുന്നു മൊത്തം കയറ്റുമതിയുടെ 70 ശതമാനവും നടന്നത്.

തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലുകൾ, അർജുൻ ടാങ്കുകൾ അടക്കമുള്ള വിവിധ പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിയും രണ്ട് വർഷത്തിനുള്ളിൽ ആരംഭിക്കും. പല രാജ്യങ്ങളും ഇവ വാങ്ങാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. അർമേനിയ പോലുള്ള രാജ്യങ്ങൾക്ക് ഇന്ത്യ ഇതിനകം തന്നെ ആയുധങ്ങൾ നൽകുന്നുണ്ട്. സ്വന്തം ആവശ്യങ്ങൾക്ക് പോലും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്ക് ഇതൊരു വലിയ കുതിച്ചുചാട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2023-ലും പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരുന്നു. ഏകദേശം 16,000 കോടി രൂപയുടെ ആയുധങ്ങളാണ് ഇന്ത്യ ലോക രാജ്യങ്ങൾക്ക് വിറ്റത്. 2022ൽ 13,000 കോടി രൂപയുടെ ആയുധ ഇടപാടിനാണ് ഒപ്പുവെച്ചത്. പ്രതിരോധ ഉൽപ്പാദന മേഖലയിലും വൻ കുതിച്ചു ചാട്ടമാണുണ്ടായത്. ഒരു ലക്ഷം കോടി രൂപയുടെ ഉൽപ്പാദനമാണ് ഈ മേഖലയിൽ മാത്രം നടന്നത്.

Tags: drdoexportBhrmos Misile
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies