ദൃശ്യ വിസ്മയംകൊണ്ട് മലൈക്കോട്ടൈ വാലിബൻ ഞെട്ടിച്ചെന്ന് നടനും അവതാരകനുമായ മിഥുൻ. സിനിമയൊരു കഥ പറച്ചിൽ രീതിയായതിനാൽ കാഴ്ചക്കാർക്കും അങ്ങനെ മാത്രമേ തോന്നുകയുള്ളൂവെന്നും മിഥുൻ പറഞ്ഞു. ക്ഷമയോടെ കണ്ടിരിക്കാൻ കഴിയുമെങ്കിൽ വാലിബനിൽ ആസ്വദിക്കാനും കാണാനുമായി ഒരുപാട് കാര്യങ്ങളുണ്ടെന്നും മിഥുൻ കുറിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു മിഥുൻ തന്റെ അഭിപ്രായം അറിയിച്ചത്.
‘എന്റെ കാഴ്ചപാടിൽ, ദൃശ്യവിസ്മയമായ ഒരു മാസ്റ്റർപീസാണ് മലൈക്കോട്ടൈ വാലിബൻ. നാടോടി കഥകൾ അല്ലെങ്കിൽ അമർ ചിത്രകഥ പോലുള്ളൊരു കഥപറച്ചിൽ രീതിയായതുകൊണ്ട് അഭിനയത്തിലും ദൃശ്യങ്ങളിലും നാടകീയത ഉണ്ടാകും. അവിടെ നാച്വറലായിട്ടുള്ള അഭിനയം പ്രതീക്ഷിക്കരുത്.

അവനെ അതിലേക്കു തിരിയാൻ ഉള്ള അവസരം കൊടുക്കാതെ സിനിമ പ്രസന്റ് ചെയ്യുക എന്നത് വലിയ ചലഞ്ചാണ്. ക്ഷമയോടെ സിനിമ കണ്ടിരിക്കുന്നവർക്ക് ആസ്വദിക്കാൻ ഒരുപാട് കാര്യങ്ങൾ സിനിമയിലുണ്ട്. സംഗീതം, ലാലേട്ടന്റെ രോമാഞ്ചം കൊള്ളിക്കുന്ന നിരവധി നിമിഷങ്ങൾ, ത്രസിപ്പിക്കുന്ന ചില യുദ്ധ രംഗങ്ങൾ ഇവയൊക്കെയും വളരെ ആകർഷണീയമാണ്. നല്ലൊരു തിയേറ്റർ എക്സ്പീരിയൻസാണ് മലൈക്കോട്ടൈ വാലിബൻ.’- മിഥുൻ കുറിച്ചു.















