മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ഇൻ ഹരിഹർ നഗർ. ചിത്രത്തിന്റെ നാലാം ഭാഗത്തിനായി നിരവധി പേർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അടുത്ത ഭാഗത്തിലേക്ക് അണിയറപ്രവർത്തകർ ചിന്തിക്കാതെന്ന കാര്യം വെളിപ്പെടുത്തുകയാണ് നടൻ മുകേഷ്. ഒരു അഭിമുഖത്തിനിടെയായിരുന്നു സിനിമയെക്കുറിച്ച് പറഞ്ഞത്.
‘ഇന്‍ ഹരിഹര്‍ നഗര്‍ മലയാളികൾക്ക് ഇന്നും ഏറെ ഇഷ്ടമുള്ള ചിത്രമാണ്. അതിന്റെ രണ്ടും മൂന്നും ഭാഗം ലാൽ ഒറ്റക്കായിരുന്നു സംവിധാനം ചെയ്തത്. നിരവധി പേർ നാലാം ഭാഗത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. എന്നാൽ, ബാക്കി എല്ലാ ഭാഗത്തെക്കാളും മുന്നിലാണ് നാലാം ഭാഗം നിൽക്കേണ്ടത്. ഓരോ സീൻ എഴുതുമ്പോഴും മുന്നേയുള്ള ഭാഗത്തിന്റെ മുകളില്‍ വരുമോ എന്ന് ചിന്തിച്ച് വേണം ചെയ്യേണ്ടത്. അത്തരത്തിൽ ആളുകൾ പ്രതീക്ഷിക്കുന്നുണ്ട്.
സി.ബി.ഐ സിനിമയുടെ അഞ്ചാം ഭാഗം അടുത്തിറങ്ങിയിരുന്നു. അതിൽ ഓരോ കുറ്റാന്വേഷണമാണ്. വേറെ കഥയിലേക്കും പോകാം. എന്നാൽ, ഈ സിനിമയിൽ നാല് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്. ഇവരുടെ കഥയെന്താണോ അത് കാണിക്കേണ്ടത്. അതുകൊണ്ട് ഹരിഹര്‍ നഗര്‍ സീരീസ് ശെരിക്കും പ്രിപ്പെയര്‍ ചെയ്യേണ്ട ഒന്നാണ്.’- മുകേഷ് പറഞ്ഞു.