രാജ്യം രാമമന്ത്രത്താൽ നിറയുകയാണ്. അയോദ്ധ്യാ പ്രണപ്രതിഷ്ഠാ ചടങ്ങിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ടും രാമഭക്തി വിളിച്ചറിയിച്ചുകൊണ്ടും നിരവധി താരങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപിയും തന്റെ സീതാരാമൻമാരെ പരിചയപ്പെടുത്തുകയാണ്.
View this post on Instagram
സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം പങ്കുവച്ച വീഡിയോ ശ്രദ്ധനേടുകയാണ്. തന്റെ വീടിനുള്ളിലായി ക്രമീകരിച്ച ഭഗവാൻ രാമന്റേയും സീതാദേവിയുടേയും ലക്ഷ്മണന്റേയും ചെറു വിഗ്രഹത്തിന്റെ വീഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. വിഗ്രഹങ്ങളുടെ മുന്നിലായി പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കൂടാതെ ചെരാതുകൾ കത്തിച്ചു വച്ചിരിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. ഒപ്പം ജയ് ശ്രീ റാം എന്ന മന്ത്രവും.
എന്റെ സീതാരാമൻ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. നിരവധി പേർ അദ്ദേഹത്തിന്റെ പോസ്റ്റിന് ചുവടെ ജയ് ശ്രീ റാം എന്ന കമന്റുകളിലൂടെ ഐക്യദാർഢ്യം അറിയിച്ചു.















