ചായമൻസാ അഥവാ മായൻ ചീര; നന്നായി വേവിച്ച് കഴിച്ചാൽ ഗുണങ്ങളേറെ; ഇല്ലെങ്കിൽ പണികിട്ടും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചായമൻസാ അഥവാ മായൻ ചീര; നന്നായി വേവിച്ച് കഴിച്ചാൽ ഗുണങ്ങളേറെ; ഇല്ലെങ്കിൽ പണികിട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 06:57 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തേണ്ടുന്ന വിഭവമാണ് ഇലക്കറികൾ. ദിവസേന നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഒരു ചെറിയ അളവിലെങ്കിലും ഇലക്കറികൾ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇത്തരത്തിൽ ഏറെ സവിശേഷതകളും ആരോഗ്യഗുണങ്ങൾ ഏറെയുള്ളതുമായ ഒരു ഇലക്കറിയാണ് ചായമൻസ. പേരുകേൾക്കുമ്പോൾ കുറച്ച് പരിഷ്‌കാരിയാണെന്നൊക്കെ തോന്നുമെങ്കിലും കേരളത്തിൽ ഇപ്പോൾ വളരെ സുലഭമാണ് ചായമൻസ. പറഞ്ഞാൽ തീരാത്തത്ര ആരോഗ്യ ഗുണങ്ങളാണ് ചായമൻസക്കുള്ളത്.

ട്രീ ചീര, മായൻ ചീര, മെക്‌സിക്കൻ ചീര എന്നിങ്ങനെ നിരവധി പേരുകൾ ചായമൻസക്കുണ്ട്. അധികം പരിചരണമില്ലാതെ വളരെ പെട്ടെന്ന് വളരുന്ന ഒരു വിളയാണ് ചായമൻസ. കുറ്റിച്ചെടിയായി വളരുന്ന ചായമൻസ വീടിന്റെ മട്ടുപ്പാവിലും നട്ടുവളർത്താവുന്നതാണ്. കാഴ്ചയിൽ മുരുക്കിന്റെ ഇലയോട് ചായമൻസയ്‌ക്ക് സാമ്യമുണ്ട്.

നിറയെ ആരോഗ്യഗുണങ്ങൾ പ്രാദാനം ചെയ്യുന്ന ഇലക്കറിയാണെങ്കിലും ചായമൻസ നന്നായി വേവിച്ച് മാത്രമേ കഴിക്കാൻ പാടുള്ളു. മരച്ചീനിയുടെ ഇലയിൽ അടങ്ങിയിട്ടുള്ളത് പോലുള്ള മട്ട് ഇതിന്റെ ഇലയിൽ അടങ്ങിയിട്ടുണ്ട്. അത് ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ്. കുറഞ്ഞത് 15 മിനിട്ടെങ്കിലും ചായമൻസയുടെ ഇലകൾ വേവിക്കണം. വിറ്റാമിൻ സി, ബീറ്റാകരോട്ടിൻ, പ്രോട്ടീൻ, ഫോസ്ഫറസ്, അയൺ എന്നിവയുടെ കലവറയാണ് ചായമൻസ. മുട്ടക്ക് സമാനമായ പ്രോട്ടിൻ കൂടിയാണിത്. രക്തയോട്ടം വർദ്ധിപ്പിക്കാനും രക്തത്തിലെ ഓക്‌സിജന്റെ അളവ് കൂട്ടാനും ചായമൻസ സഹായിക്കുന്നു.

അമിതവണ്ണം കാരണം ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണത്തിൽ ഉപയോഗിക്കാവുന്ന ഒരു വിഭവമാണ് ചായമൻസ. കലോറി കുറച്ച് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ ചായമൻസ സഹായിക്കും. ഒപ്പം പലതരത്തിലുള്ള ദഹനപ്രശ്‌നങ്ങൾക്കും ചായമൻസ ഒരു പരിഹാരമാണ്. നല്ല ദഹനത്തിനും മലബന്ധം പരിഹരിക്കുന്നതിനും സഹായിക്കും.

ചുമക്കും ജലദോഷത്തനും ചായമൻസ ഉപയോഗിക്കാവുന്നതാണ്. ചുമയും ജലദോഷവും അനുഭവപ്പെടുന്ന സമയത്ത് ചായമൻസ ധാരാളം കഴിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും. ഇത് ദിവസവും കഴിക്കുന്നതിലൂടെ വിളർച്ച ഇല്ലാതാകുന്നു. കൂടാതെ അനീമിയ പോലുള്ള പ്രശ്‌നങ്ങൾക്കും ഉത്തമമാണ്. പ്രമേഹത്തിനും ഉത്തമമാണ്.

തോരനായും കറിയായും ചായമൻസ പാകം ചെയ്യാവുന്നതാണ്. ഫ്രൈ ചെയ്തും ബജി, സൂപ്പ്, പക്കോഡ എന്നിവയും തയ്യാറാക്കാവുന്നതാണ്. ഇത് കൂടാതെ മറ്റ് കറികൾക്കൊപ്പവും ചപ്പാത്തിയിലും ചേർത്ത് പാകം ചെയ്ത് കഴിക്കാവുന്നതാണ്.

Tags: SUBCHAYAMANZA
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies