പാലക്കാട്: 14 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നടവയല്‍ നെല്ലിയമ്പം സ്വദേശി ഹുസൈനെയാണ് (47) വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്.
കേസിനാസ്പദമായ സംഭവം 2019 ജൂലൈയിലാണ് നടന്നത്. അതിജീവിത താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കല്പറ്റ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.